HOME
DETAILS

പശ്ചിമേഷ്യയില്‍ വീണ്ടും ആക്രമണ ഭീതി; ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന 'എബ്രഹാം ലിങ്കണ്‍' വിമാന വാഹിനിക്ക് 90 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷി

  
January 23, 2026 | 9:00 PM

US aircraft carrier group is moving closer to the Middle East

തെഹ്‌റാന്‍/വാഷിങ്ടണ്‍: ഇറാന്‍ ലക്ഷ്യമാക്കി യു.എസിന്റെ വിമാനവാഹിനി കപ്പല്‍ 'യു.എസ്.എസ് എബ്രഹാം ലിങ്കണ്‍' സിംഗപൂരില്‍നിന്ന് അറബിക്കടല്‍ വഴി നീങ്ങുന്നുവെന്ന വാര്‍ത്ത ശരിവച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യു.എസ് ആക്രമണ ഭീതി ഉടലെടുക്കുകയാണ്. യു.എസിന്റെ വന്‍ കപ്പല്‍പടയാണ് ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്നതെന്നും ഇറാനിലെ സ്ഥിതിഗതികള്‍ യു.എസ് നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇറാനിലെ കാര്യങ്ങള്‍ സൂക്ഷ്്മമായി വീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
വന്‍ സൈനിക നീക്കമാണ് ഇറാനിലേക്ക് പോകുന്നതെന്നായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തല്‍. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ് ഇതോടെ പശ്ചിമേഷ്യയില്‍ ഉടലെടുക്കുന്നത്. ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന 'എബ്രഹാം ലിങ്കണ്‍' വിമാന വാഹിനി 90 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. കൂടാതെ ഹെലികോപ്റ്ററുകളും വഹിക്കാം.
ഇതോടൊപ്പം ഡിസ്‌ട്രോയര്‍ കപ്പലുകളും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള കപ്പലുകളും നീങ്ങുന്നുണ്ട്. വ്യോമ പ്രതിരോധ ഡിസ്‌ട്രോയര്‍ എച്ച്്.എം.എസ് ഡിഫന്ററാണ് 'എബ്രഹാം ലിങ്കണ്' ഒപ്പമുള്ളതെന്നാണ് വിവരം. ഗൈഡഡ് മിസൈല്‍ പ്രതിരോധിക്കുന്ന യു.എസ്.എസ് ഫറാഗട്ടും ഉണ്ടെന്നാണ് വിവരം.
ചിലപ്പോള്‍ ആ കപ്പല്‍പ്പട നമുക്ക് ഉപയോഗിക്കേണ്ടി വരില്ലായിരിക്കാമെന്ന് ട്രംപ് പറഞ്ഞു. ആ ദിശയിലേക്ക് പോകുന്ന ധാരാളം കപ്പലുകള്‍ നമുക്കുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരേയുള്ള ആക്രമണ ഭീഷണി കഴിഞ്ഞയാഴ്ച ട്രംപ് പിന്‍വലിച്ചതിനു ശേഷമാണ് ഇറാന്‍ ലക്ഷ്യമാക്കി അറബിക്കടലിലേക്ക് കപ്പല്‍പ്പട നീങ്ങുന്നത്.

ബുധനാഴ്ച യു.എസ് ചാനലായ സി.എന്‍.ബി.സിയോട് സംസാരിക്കവെ ഇറാനെതിരേ യു.എസിന് സൈനിക നടപടി സ്വീകരിക്കേണ്ടി വരില്ലെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ തങ്ങള്‍ പ്രതികരിക്കുമെന്നും ട്രംപ് ചാനലിനോട് പറഞ്ഞു. തന്നെ ആക്രമിച്ചാല്‍ ഇറാന്‍ നശിപ്പിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് യു.എസ് ഇറാനില്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. ഇറാനും ഇസ്‌റാഈലും തമ്മില്‍ 12 ദിവസമായി നീണ്ട ആക്രമണത്തിലാണ് അമേരിക്കയും പങ്കു ചേര്‍ന്നത്.

തങ്ങളെ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടി പ്രതീക്ഷിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും കഴിഞ്ഞ ദിവസം വാള്‍ സ്ട്രീറ്റ് ജേണലില്‍ എഴുതിയിരുന്നു. ഇതൊരു ഭീഷണിയല്ലെന്നും യാഥാര്‍ഥ്യം പറഞ്ഞതാണെന്നും അദ്ദേഹം എഴുതി.

President Donald Trump has confirmed that the US aircraft carrier USS Abraham Lincoln is moving from Singapore through the Arabian Sea, heading towards Iran.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  4 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  5 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  5 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  5 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  5 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  5 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  6 hours ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  6 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  6 hours ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  6 hours ago