HOME
DETAILS

ഗസ്സയിലെ അഞ്ചുവയസ്സുകാരിയുടെ നിലവിളി ഓസ്‌കാര്‍ വേദിയിലും; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' നോമിനേഷന്‍ പട്ടികയില്‍

  
Web Desk
January 23, 2026 | 3:43 PM

The Voice of Hind Rajab nominated for Academy Award

സയണിസ്റ്റ് വംശവെറിയില്‍ തകര്‍ന്ന ഗസ്സയുടെ രോദനമായി മാറിയ അഞ്ചു വയസ്സുകാരിയുടെ ശബ്ദം. അതാണ് 'വോയ്‌സ് ഓഫ് ഹിന്ദ് റജബ്' (The Voice of Hind Rajab)  എന്ന സിനിമ. ഫലസ്തീനില്‍ രണ്ടുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഹിന്ദ് റമി ഇയാദ് റജബ് എന്ന ബാലികയുടെ മാത്രം ജീവിതാവിഷ്‌കാരമല്ല, മറിച്ച് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ അരലക്ഷത്തിലേറെ സാധാരണക്കാരുടെ കഥയാണത്. ചിത്രം ഇപ്പോള്‍ മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുള്ള ഓസ്‌കാര്‍ - അക്കാഡമി നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഫ്രഞ്ച്-ടുണീഷ്യന്‍ സംവിധായിക കൗഥര്‍ ബെന്‍ ഹനിയയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

2026-01-2321:01:46.suprabhaatham-news.png
 
 

നടുക്കുന്ന സത്യം പറയുന്ന സിനിമ 

2024-ല്‍ ഗസ്സ സിറ്റിയില്‍ നിന്ന് പലായനം ചെയ്യുന്നതിനിടെയാണ് ഹിന്ദ് റജബും കുടുംബവും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയ കാറില്‍ കുടുങ്ങിക്കിടന്ന ഹിന്ദ്, ഫലസ്തീന്‍ റെഡ് ക്രസന്റിനെ വിളിച്ച് സഹായത്തിനായി അപേക്ഷിച്ചിരുന്നു. ഈ ഫോണ്‍ കോളും തുടര്‍ന്നുണ്ടായ ദാരുണമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഹിന്ദിനെ രക്ഷിക്കാന്‍ പോയ രണ്ട് ആംബുലന്‍സ് ജീവനക്കാരെയും ഇസ്‌റാഈല്‍ സൈന്യം അന്ന് ബോംബിട്ട് കൊലപ്പെടുത്തുകയുണ്ടായി. കുട്ടികളെയുംസാധാരണക്കാരെയും ലക്ഷ്യംവച്ചുള്ള സയണിസ്റ്റ് ഭീകരതയുടെ ആഴം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ട സംഭവം കൂടിയാണ് ഹിന്ദ് റജബിന്റെ കൊലപാതകം.

2026-01-2321:01:82.suprabhaatham-news.png
 
 

ലോകത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ഒരു ശ്രമം സഹായം ആവശ്യപ്പെട്ടപ്പോള്‍ ആരും കേള്‍ക്കാതെ പോയ ആ കുഞ്ഞുശബ്ദം ലോകം മുഴുവന്‍ മുഴങ്ങാനാണ് താന്‍ ഈ സിനിമ ചെയ്തതെന്ന് സംവിധായിക കൗതര്‍ ബെന്‍ ഹനിയ പ്രതികരിച്ചു. സിനിമ എന്നത് എപ്പോഴും ഒരു വിനോദോപാധി മാത്രമല്ല, അത് സത്യം വിളിച്ചുപറയാനും ലോകം കണ്ടില്ലെന്ന് നടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടാനുമുള്ള ഇടം കൂടിയാണെന്ന് ഓസ്‌കാര്‍ അക്കാദമി അംഗങ്ങള്‍ തിരിച്ചറിഞ്ഞതില്‍ നന്ദിയുണ്ട്- അവര്‍ പറഞ്ഞു.

തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ 

ഹിന്ദ് റജബിന്റെ മരണത്തിന് ഉത്തരവാദി തങ്ങളുടെ സൈന്യം അല്ലെന്നായിരുന്നു ഇസ്‌റാഈല്‍ ആദ്യം വാദിച്ചിരുന്നത്. എന്നാല്‍ ലണ്ടന്‍ കേന്ദ്രമായുള്ള 'ഫോറന്‍സിക് ആര്‍ക്കിടെക്ചര്‍' നടത്തിയ അന്വേഷണത്തില്‍ കാറില്‍ 335 വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. സംഭവസമയത്ത് ഇസ്‌റാഈല്‍ ടാങ്കുകള്‍ മാത്രമാണ് ആ പ്രദേശത്ത് ഉണ്ടായിരുന്നതെന്നും അധിനിവേശസൈന്യം അവകാശപ്പെടുന്നത് പോലെ അവിടെ സായുധ പോരാട്ടം നടന്നിട്ടില്ലെന്നും ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇസ്‌റാഈല്‍ സൈനിക ഉദ്യോഗസ്ഥനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പരാതിയും നിലവിലുണ്ട്.

നേരത്തെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 23 മിനിറ്റ് നീണ്ട എഴുന്നേറ്റുനിന്നുള്ള കയ്യടിയോടെ ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു. അമേരിക്കയിലെ 'അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ്' (AMPAS) എന്ന സംഘടന നല്‍കുന്ന 98-ാമത് ഒസ്‌കാര്‍ പുരസ്‌കാരങ്ങള്‍ മാര്‍ച്ച് 15-ന് ലൊസാഞ്ചലസില്‍ വെച്ച് പ്രഖ്യാപിക്കും. 

A haunting docudrama about Israel’s killing of five-year-old Palestinian girl Hind Rajab during its genocidal war on Gaza has been nominated for an Academy Award.  The Voice of Hind Rajab, by French-Tunisian director Kaouther Ben Hania, was shortlisted for the Oscar for Best International Feature Film on Thursday.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിച്ചത് ഇന്ത്യയെ, വീണത് ലങ്കയും സൗത്ത് ആഫ്രിക്കയും; ചരിത്രത്തിലേക്ക് പറന്ന് കിവികൾ

Cricket
  •  2 hours ago
No Image

വൈദ്യുതി ആവശ്യങ്ങള്‍ വര്‍ധിക്കുന്നു;മിസ്ഹഫ്, ദുഖ്മ് മേഖലകളില്‍ പുതിയ പവര്‍ പ്ലാന്റുകള്‍

oman
  •  2 hours ago
No Image

ഫേസ്ബുക്കിലെ പരസ്യം കണ്ട് ലക്ഷങ്ങൾ നിക്ഷേപിച്ചു; സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി

uae
  •  2 hours ago
No Image

നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണം കൊലപാതകം: അച്ഛൻ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

റൊണാൾഡോക്കും മെസിക്കും ശേഷം മൂന്നാമനായി കോഹ്‌ലി; അമ്പരന്ന് കായിക ലോകം!

Cricket
  •  2 hours ago
No Image

ഇൻസോമ്നിയ'യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയിയും പ്രതിപ്പട്ടികയിൽ; കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

മദീന ഹറമിലെ ഇഫ്താർ വിതരണം; അനുമതിക്കായി അപേക്ഷിക്കേണ്ട തീയതികൾ പ്രഖ്യാപിച്ചു, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

Saudi-arabia
  •  3 hours ago
No Image

മേയറാക്കാത്തതിൽ പരിഭവം മാറാതെ ശ്രീലേഖ; പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ മാറിനിന്നു

Kerala
  •  3 hours ago
No Image

ചെന്നൈയുടെ ചരിത്ര താരത്തിന് പരുക്ക്; ഐപിഎല്ലിന് മുമ്പേ ധോണിപ്പടക്ക് കനത്ത തിരിച്ചടി

Cricket
  •  3 hours ago
No Image

ഖോർഫക്കാനിൽ നാളെ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകൾ അടച്ചിടുമെന്ന് ഷാർജ പൊലിസ്

uae
  •  3 hours ago