HOME
DETAILS

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

  
January 24, 2026 | 2:16 AM

GDRFA Dubai to Host Labour Run 2026 at Quranic Park

 


ദുബൈ: തൊഴിലാളികളുടെ ആരോഗ്യവും ശാരീരിക ക്ഷമതയും പ്രോത്സാഹിപ്പിക്കാനായി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ലേബര്‍ റണ്‍ 2026' നാളെ. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സഹകരണത്തോടെ ഖുര്‍ആനിക് പാര്‍ക്കില്‍ രാവിലെ 7.30ന് പരിപാടി ആരംഭിക്കും.
'റ്റുഗെതെര്‍ വി റണ്‍ റ്റു സപ്പോര്‍ട്ട് വര്‍ക്ക് ഫോഴ്‌സ് ഹെല്‍ത്ത്' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കും. പുരുഷന്മാര്‍ക്കായി 6 കിലോ മീറ്റര്‍, 3 കിലോ മീറ്റര്‍ വിഭാഗങ്ങളും; സ്ത്രീകള്‍ക്കായി 3 കിലോ മീറ്റര്‍ വിഭാഗവുമാണ് ഒരുക്കിയിരിക്കുന്നത്.

തൊഴിലാളി സമൂഹത്തിന്റെ ക്ഷേമത്തിന് ദുബൈ നല്‍കുന്ന വലിയ പ്രാധാന്യത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ജി.ഡി.ആര്‍.എഫ്.എ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. യു.എ.ഇയുടെ സുസ്ഥിര വികസനത്തിന്റെയും പുരോഗതിയുടെയും പ്രധാന തൂണുകളാണ് തൊഴിലാളി സമൂഹമെന്നും, അവരുടെ പ്രയത്‌നങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കായിക വേദികള്‍ തൊഴിലാളികളില്‍ ഐക്യവും സന്തോഷവും വളര്‍ത്തുന്നതോടൊപ്പം, സമൂഹത്തിന്റെ സര്‍വ മേഖലകളെയും ഉള്‍ക്കൊള്ളുന്ന രാജ്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്തുമെന്നും അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു.
തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും സന്തോഷകരമായ തൊഴില്‍ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യമെന്ന് ജി.ഡി.ആര്‍.എഫ്.എ ദുബൈ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറലും ദുബൈ പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്‌സ് (പി.സി.എല്‍.എ) ചെയര്‍മാനുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ശാരീരിക ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, പരസ്പര സംവാദം ശക്തിപ്പെടുത്താനും, ലേബര്‍ റണ്‍ വലിയ അവസരമാണെന്നും; ഫിറ്റായ തൊഴില്‍ സേന ഉല്‍പാദനക്ഷമതയും മാനസിക സന്തോഷവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍–സ്വകാര്യ മേഖലകളുടെ സഹകരണത്തിന്റെ ഉത്തമ ഉദാഹരണവുമാണ് ഈ പരിപാടിയെന്നും ബിന്‍ സുറൂര്‍ വിശദീകരിച്ചു.

'സൂപര്‍ ഫിറ്റ് വര്‍ക്ക്‌ഫോഴ്‌സ്, സൂപര്‍ ഹിറ്റ് വര്‍ക്ക്‌ഫോഴ്‌സ്' എന്ന സന്ദേശമുയര്‍ത്തുന്ന ഏഴാമത് ലേബര്‍ റണ്ണിനായി വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി, തഖ്ദീര്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ളവ സംരംഭത്തിന് പിന്തുണയായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്; ആന്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  3 hours ago
No Image

സഹചാരി സ്പെഷ്യൽ ധനസഹായം: 31 വരെ അപേക്ഷിക്കാം

Kerala
  •  4 hours ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് സ്കൂട്ടറിലിടിച്ചു; യുവതി മരിച്ചു; മകൾ അതീവ ഗുരുതരാവസ്ഥയിൽ

Kerala
  •  10 hours ago
No Image

ബഹ്റൈനിൽ വാഹനാപകടം: എട്ടു വയസ്സുകാരനടക്കം മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

bahrain
  •  10 hours ago
No Image

കരിപ്പൂർ എംഡിഎംഎ വേട്ട: പ്രതിയുമായി ബന്ധമുള്ള എസ്എച്ച്ഒ തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ; പൊലിസിനെതിരെ ഗുരുതര ആരോപണം

Kerala
  •  11 hours ago
No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  11 hours ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  11 hours ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  11 hours ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  11 hours ago