നാടെങ്ങും ഓണം-പെരുന്നാള്‍ ആഘോഷം
പേരാമ്പ്ര: ജി. കാര്‍ത്തികേയന്‍ പഠന-ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് കിറ്റ് വിതരണം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ആയിഷ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഠനകേന്ദ്രം ചെയര്‍മാന്‍ ഇ.ടി സരീഷ് അധ്യക്ഷനായി. മോഹന്‍ദാസ് ഓണിയില്‍, സെഡ്. എ. സല്‍മാന്‍, എ. സൂപ്പി, പുനത്തില്‍ കുഞ്ഞബ്ദുല്ല, രാജന്‍ കെ. പുതിയേടത്ത് പ്രസംഗിച്ചു.
ചങ്ങരോത്ത് എം.യു.പി സ്‌കൂളില്‍ ഓണം-ബക്രീദ് ആഘോഷവും കംപ്യൂട്ടര്‍ സമര്‍പ്പണവും നടന്നു. പി.ടി.എ പ്രസിഡന്റ് കെ.എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ. കുഞ്ഞാലി അധ്യക്ഷനായി.
അല്‍വാലി അമ്മത് ഹാജി കംപ്യൂട്ടര്‍ സമര്‍പ്പിച്ചു. മാനേജര്‍ എം.കെ കുഞ്ഞബ്ദുല്ല സഞ്ചയിക സമ്പാദ്യ നിധിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മജീദ് ആപ്പറ്റ, അഹമ്മദ് കുത്താളി, കെ.ടി മൊയ്തീന്‍, എന്‍.സി അബ്ദുറഹ്മാന്‍, ടി.എം അബ്ദുല്‍ അസീസ്, ആശാലത കെ, സി.കെ മൊയ്തീന്‍, സുഫൈറ ആപ്പറ്റ, വി.എം ബാബു സംസാരിച്ചു.
ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളും അമ്മമാരും അധ്യാപികമാരും സ്‌കൂളില്‍ പൂക്കളമൊരുക്കി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി, സി.പി.ഒ ദീപ സുനീഷ്, മിനി, സത്യന്‍, ഷിന്‍ജ, പ്രജുന, ശില്‍പ സംസാരിച്ചു.
ഗ്രാമ്യ കൂത്താളി നടത്തിയ അമ്പെയ്ത്തു മത്സരത്തില്‍ ദിവ്യ അവിടെനല്ലൂര്‍ വിജയികളായി. ഫൈനലില്‍ പ്രതിഭ സംഗമം കടിങ്ങാടിനെയാണു പരാജയപ്പെടുത്തിയത്. ടി.വി മാധവന്‍ മാസ്റ്റര്‍, മുണ്ടോട്ടില്‍ കേളപ്പന്‍ സമ്മാനദാനം നിര്‍വഹിച്ചു.
മുതുവണ്ണാച്ച ജി.എല്‍.പി സ്‌കൂള്‍ ഓണാഘോഷം ചങ്ങരോത്ത് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വി.കെ സുമതി ഉദ്ഘാടനം ചെയ്തു. പി.ടി രവി, നിധീഷ് എന്‍.എസ്, കെ.എം ഇസ്മാഈല്‍, ടി. സുലോചന, കെ. മുഹമ്മദലി, പി.എം ബേബി സംസാരിച്ചു.
ചേനോളി സി.എച്ച് സെന്റര്‍ പെരുന്നാള്‍-ഓണം കിറ്റുകള്‍ നീലോത്ത് ഇബ്രാഹീം മാസ്റ്റര്‍ വിതരണം ചെയ്തു. വി.എന്‍ നൗഫല്‍ അധ്യക്ഷനായി. ചെറുവോട്ട് ജമാല്‍, മജീദ് വയലാളി, നജ്മല്‍ കോറോത്ത്, കുഞ്ഞായിശ വെള്ളാംതോടി സംസാരിച്ചു.
ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്‌കൂളില്‍ ഗ്രാമീണപ്പൂക്കളമൊരുക്കി.
മേപ്പയ്യൂര്‍: പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പാലിയേറ്റിവ് കെയര്‍ പരിചരണത്തിലുള്ള കിടപ്പിലായ രോഗികള്‍ക്ക് ഓണം-പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ടൗണ്‍ പരിസരത്തു നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജന്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചയാത്ത് വാര്‍ഡ് അംഗം ഷര്‍മിന കോമത്ത് അധ്യക്ഷയായി. എന്‍.എം ദാമോദരന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ആന്തേരി കമല, മുജീബ് കോമത്ത്, കെ.പി രാഘവന്‍, കെ.ജി ശോഭന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."