HOME
DETAILS

കൊച്ചി കഴിഞ്ഞാൽ കൂടുതൽ തീർത്ഥാടകർ കണ്ണൂർ വഴി; ഈ വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ

  
Web Desk
January 26, 2026 | 4:29 PM

kannur ranks second after kochi in pilgrim numbers haj preparations complete says minister v abdurahiman

കണ്ണൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെ ഹജ്ജിനയക്കാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ കാലത്താണെന്ന് ഹജ്ജ്-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. തളിപ്പറമ്പ് സൂര്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീർത്ഥാടകർക്ക് യാതൊരുവിധ പരാതികൾക്കും ഇടനൽകാത്ത രീതിയിലുള്ള വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണത്തെ ഹജ്ജ് യാത്രയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക താമസ സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെയ് 5 മുതൽ 19 വരെയുള്ള തീയതികളിലായിരിക്കും ഹജ്ജ് സംഘങ്ങൾ പുറപ്പെടുക. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊച്ചി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ പുറപ്പെടുന്നത് കണ്ണൂർ വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ പരിഗണിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത്തവണ പ്രത്യേക താമസ സൗകര്യങ്ങൾ ഉറപ്പാക്കും. തീർത്ഥാടകരെ അനുഗമിക്കാനും സഹായിക്കാനുമായി പ്രത്യേക പരിശീലനം ലഭിച്ച 87 വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും എന്നും മന്ത്രി പറ‍ഞ്ഞു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.പി. ഷാജഹാൻ, നിസാർ അതിരകം, കെ. മുഹമ്മദ് സലീം, പി.വി. അബ്ദുൾ നാസർ എന്നിവർ സാങ്കേതിക ക്ലാസുകൾക്ക് നേതൃത്വം നൽകി.

തളിപ്പറമ്പ് നഗരസഭ അധ്യക്ഷൻ പി.കെ. സുബൈർ, നീലേശ്വരം നഗരസഭ അധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി. ജയഫർ, ഷംസുദ്ദീൻ അരിഞ്ചിറ, അഡ്വ. മൊയ്തീൻകുട്ടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

 

 

 

Minister V. Abdurahiman announced that the state has sent a record number of pilgrims through the State Hajj Committee during this government’s tenure. Speaking at the inauguration of a technical training session in Kannur, he ensured that all arrangements, including separate accommodation for men and women and the assistance of 87 trained volunteers, are in place. This year, flights will depart between May 5 and 19, with Kannur airport serving the second-highest number of pilgrims after Kochi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് ആശങ്ക; SlR സമയപരിധി നീട്ടണമെന്ന് പ്രവാസി സംഘടനകൾ

Kuwait
  •  2 hours ago
No Image

ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തി ഉപയോ​ഗിക്കേണ്ട; അമേരിക്കയ്ക്ക് കനത്ത മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

ലൈംഗികാതിക്രമക്കേസുകൾ: അതിജീവിതരുടെ പേരും വിവരങ്ങളും വെളിപ്പെടുത്തരുത്; ഡൽഹി പൊലിസ് കമ്മിഷണർക്ക് ഹൈക്കോടതിയുടെ കർശന നിർദേശം

National
  •  3 hours ago
No Image

ഇസ്ലാമാബാദ് വിമാനത്താവള കരാറിൽ നിന്ന് യുഎഇ പിന്മാറിയതിന് പിന്നിലെ യഥാർത്ഥ കാരണമിത്

uae
  •  3 hours ago
No Image

കരുനാഗപ്പള്ളിയിൽ ലഹരിവേട്ട: നായ്ക്കളെ കാവൽ നിർത്തി വിൽപന; പിസ്റ്റളും മാരകായുധങ്ങളും പിടികൂടി

Kerala
  •  3 hours ago
No Image

രക്തസാക്ഷി ഫണ്ട് വിവാദം: പടക്കം പൊട്ടിച്ച് ഒരു വിഭാഗം, മാലയിട്ട് മറ്റൊരു വിഭാഗം; വി. കുഞ്ഞികൃഷ്ണനെ ചൊല്ലി പയ്യന്നൂർ സി.പി.ഐ.എമ്മിൽ ചേരിതിരിവ്

Kerala
  •  4 hours ago
No Image

തിങ്കളാഴ്ച ജോലി തുടങ്ങും മുൻപേ തളരുന്നോ? യുഎഇയിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തകർക്കുന്നത് ഇങ്ങനെ

uae
  •  4 hours ago
No Image

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ 

Kerala
  •  5 hours ago
No Image

തണുത്തുവിറച്ച് യുഎഇ: റാസൽഖൈമയിൽ അപ്രതീക്ഷിത ആലിപ്പഴ വർഷം; വീഡിയോ

uae
  •  5 hours ago
No Image

അബുദബിയിൽ അത്ഭുതങ്ങൾ ഒരുങ്ങുന്നു; ഏറെ കാത്തിരുന്ന ഡിസ്‌നിലാൻഡ് എവിടെയാണെന്ന് വെളിപ്പെടുത്തി അധികൃതർ‌

uae
  •  5 hours ago