എലത്തൂരിലേത് ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകം: ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പൊലിസ്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ മാളിക്കടവ് സ്വദേശി വൈശാഖനെ പൊലിസ് കസ്റ്റഡിയിലെടുത്തു. രഹസ്യബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി സമ്മതിച്ചു.
കൊലപാതകം നടന്നത് ഇങ്ങനെ
കഴിഞ്ഞ ശനിയാഴ്ച മാളിക്കടവിനടുത്തുള്ള വൈശാഖന്റെ ഇന്‍ഡസ്ട്രിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടിലറിയുമെന്നും തനിക്ക് മറ്റ് പ്രശ്‌നങ്ങളുണ്ടാകുമെന്നും ഭയന്ന വൈശാഖന്‍ യുവതിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു.
തുടര്‍ന്ന്, നമുക്ക് 'ഒരുമിച്ച് ജീവനൊടുക്കാം' എന്ന് വിശ്വസിപ്പിച്ച് യുവതിയെ തന്റെ ഇന്‍ഡസ്ട്രിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനായി യുവതി കഴുത്തില്‍ കുരുക്കിട്ട് സ്റ്റൂളില്‍ കയറി നിന്ന സമയത്ത് വൈശാഖന്‍ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലിസ് കണ്ടെത്തി. യുവതി മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും സാഹചര്യത്തെളിവുകളിലും വൈശാഖന്റെ മൊഴികളിലും തോന്നിയ സംശയമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
The death of a young woman in Elathur, initially thought to be a suicide, has been revealed as a planned murder; police arrested her friend Vaishakh, who tricked her into a suicide pact and then killed her to hide their relationship from his wife.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."