സി.പി.എം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി; ബെള്ളൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിച്ചു
പയ്യന്നൂര്‍: പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചതായി പരാതി. വെള്ളൂര്‍ സ്വദേശി പ്രസന്നന്റെ വീടിനുസമീപം നിര്‍ത്തിയിട്ട ബൈക്കാണ് രാത്രി തീയിട്ട് നശിപ്പിച്ചത്.
വീടിന് മുറ്റത്ത് നിന്ന് ബൈക്ക് കുറച്ചുദൂരത്തേക്ക് മാറ്റി നിര്‍ത്തിയാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വി കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതിന് നേതൃത്വംനല്‍കിയ ആളായിരുന്നു പ്രസന്നന്‍.
ബൈക്ക് നിര്‍ത്തിയിട്ടിരുന്നിടത്ത് സി.സി.ടിവി ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. പ്രദേശത്ത് കുഞ്ഞികൃഷ്ണന് അനുകൂലമായി ഫ്‌ളകസുകളും സ്ഥാപിച്ചിരുന്നു.
പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനനെതിരേ രക്തസാക്ഷി ഫണ്ട് അടക്കമുള്ള സാമ്പത്തിക തിരിമറി ആരോപണം ഉന്നയിച്ചിച്ചതിനാണ് സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. വി.കുഞ്ഞികൃഷ്ണന്‍ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം ഈ തീരുമാനത്തെ അനുകൂലിച്ചുവെന്നാണ് വിവരം. ഫണ്ട് വിഷയത്തില്‍ വി. കുഞ്ഞികൃഷ്ണന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കി. പാര്‍ട്ടി അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ സംഭവം വീണ്ടും കുഞ്ഞികൃഷ്ണന്‍ പര്‍വതീകരിക്കുകയാണ്. ധനാപഹരണം ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ കണ്ടെത്തിയ സംഭവം വീണ്ടും കുത്തിപ്പൊക്കി പാര്‍ട്ടിക്ക് നിരന്തരം അപമാനമുണ്ടാക്കുന്നുവെന്നും യോഗം വിലയിരുത്തി.
A motorcycle was allegedly set on fire in Payyannur following a protest held in support of V. Kunjikrishnan, who was recently expelled from the CPI(M). The bike belonged to Prasannan, a native of Bellur, who had reportedly played a key role in organising a reception for Kunjikrishnan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."