HOME
DETAILS

ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹ പദ്ധതി ആരംഭിച്ചു

  
January 27, 2026 | 12:41 PM

cubsat satellite development project launched in oman

 


ഒമാന്‍: ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹം വികസിപ്പിക്കാനും അസംബ്ലി ചെയ്യാനും ലക്ഷ്യമിട്ട് പുതിയ പദ്ധതി ആരംഭിച്ചു. ഒമാന്‍ ലെന്‍സ് എന്ന സ്ഥാപനമാണ് പദ്ധതി പ്രഖ്യാപിച്ചത്. മിഡില്‍ ഈസ്റ്റ് സ്‌പേസ് കോണ്‍ഫറന്‍സ് 2026ന്റെ ഭാഗമായി മസ്‌കത്തില്‍ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് തന്നെ ഉപഗ്രഹ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചെറുവലിപ്പത്തിലുള്ള ക്യൂബ്‌സാറ്റ് ഉപഗ്രഹങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശീലനമാണ് ആദ്യഘട്ടത്തില്‍ നല്‍കുക.

ഒമാനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പദ്ധതിയില്‍ പങ്കെടുക്കും. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല, ജര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, മിലിട്ടറി ടെക്‌നോളജിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് തുടങ്ങിയ സ്ഥാപനങ്ങളാണ് പങ്കാളികളാകുന്നത്.

ആദ്യഘട്ടത്തില്‍ ക്യൂബ്‌സാറ്റിന്റെ എഞ്ചിനീയറിംഗ് മാതൃക രാജ്യത്തിനുള്ളില്‍ തന്നെ അസംബ്ലി ചെയ്യും. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചൈനയിലെ സ്റ്റാര്‍.വിഷന്‍ എന്ന സ്ഥാപനത്തില്‍ പരിശീലനം നേടും. അന്തിമ ഉപഗ്രഹത്തിന്റെ നിര്‍മ്മാണവും പരിശോധനയും അവിടെയായിരിക്കും നടക്കുക.

ഭൂമിയുടെ നിരീക്ഷണം, ഡാറ്റാ ശേഖരണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഉപഗ്രഹം ഉപയോഗിക്കുക. ബഹിരാകാശ സാങ്കേതികവിദ്യയില്‍ നാട്ടില്‍ തന്നെ കഴിവുള്ള മനുഷ്യവിഭവശേഷി വളര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

 

A new project to develop and assemble CubeSat satellites has been launched in Oman. The initiative aims to provide satellite technology training within the country and build local expertise in space technology.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  25 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  25 days ago
No Image

ബുള്‍ഡോസര്‍ രാജി മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  25 days ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  25 days ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  25 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  25 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  25 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  25 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  25 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  25 days ago