HOME
DETAILS

സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനും; ഹിന്ദു ഐക്യം ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കും: വെള്ളാപ്പള്ളി

  
January 28, 2026 | 9:47 AM

vellappally-natesan-praises-sukumaran-nair-hindu-unity-sndp-nss

ആലപ്പുഴ: എസ്.എന്‍.ഡി.പിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറിയെങ്കിലും ജി സുകുമാരന്‍ നായരെ തള്ളിപ്പറയാതെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനാണെന്നും തനിക്ക് കരുത്തു പകര്‍ന്നയാളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. 

ഐക്യം പറഞ്ഞപ്പോള്‍ ആദരണീയനായ സുകുമാരന്‍ നായര്‍ അനുകൂല നിലപാട് സ്വീകരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയെ മകനെ പോലെ സ്വീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം മറിച്ചായി. രാഷ്ട്രീയ വികാരവും എതിരായി. എന്തായാലും തീരുമാനത്തില്‍ വിഷമമില്ല. പ്രതിസന്ധി ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ നല്‍കിയ പിന്തുണ എക്കാലവും ഓര്‍മ്മിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

''എസ്.എന്‍.ഡി.പി- എന്‍.എസ്.എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ല. ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനുമല്ല. ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നാണ്. ഇന്നല്ലെങ്കില്‍ നാളെ ഒരുമിക്കേണ്ടവരാണ്. നായര്‍- ഈഴവ ഐക്യം മാത്രമല്ല, നായര്‍ മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ലക്ഷ്യമിട്ടതെന്ന്'' വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

''എതിര്‍പ്പുള്ളത് മുസ്ലിം ലീഗിനോട് മാത്രമാണ്. അല്ലാതെ മുസ്ലിം മതത്തോടോ മറ്റ് മുസ്ലിം സംഘടനകളോടോ അല്ല. ലീഗ് എല്ലാം കൊണ്ടുപോയി. ഈഴവന് ഒന്നും കിട്ടിയില്ല. അത് ചൂണ്ടിക്കാട്ടിയപ്പോള്‍ സമുദായത്തെ ആക്ഷേപിച്ചു എന്നാക്കി. ലീഗ് കാണിച്ചത് വിഭാഗീയത. നമ്മള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വന്നു. അത് ചൂണ്ടിക്കാണിച്ച എന്നെ മുസ്ലിം വിരോധിയാക്കി കത്തിക്കാന്‍ നോക്കുന്നു. എന്നെ കത്തിച്ചാല്‍ പ്രശ്‌നം തീരുമോ. സംവാദത്തിന് തയാറുണ്ടോ. തന്റെ സംഘടനയെ തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍ അത് നോക്കിനില്‍ക്കാന്‍ സാധിക്കില്ല''  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

 

 

SNDP Yogam General Secretary Vellappally Natesan has described NSS General Secretary G. Sukumaran Nair as an innocent and dignified individual, despite the NSS stepping back from talks on unity with the SNDP. Speaking at the SN Trust Director Board general meeting in Alappuzha, Vellappally said Sukumaran Nair had extended strong personal support during discussions on community unity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണം വാങ്ങാന്‍ ബജറ്റ് പ്രഖ്യാപനം വരെ കാക്കണോ?.. വിദഗ്ധര്‍ പറയുന്നതിങ്ങനെ

Business
  •  2 hours ago
No Image

അജിത് പവാര്‍ അപകടത്തില്‍ പെട്ട വിമാനം 2023ലും തകര്‍ന്നു വീണു- റിപ്പോര്‍ട്ട്

National
  •  2 hours ago
No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  4 hours ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  4 hours ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  4 hours ago
No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  4 hours ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  5 hours ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  5 hours ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  5 hours ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  6 hours ago