HOME
DETAILS

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

  
January 29, 2026 | 2:52 AM

ajit pawar the power of maha politics has been extinguished

മുംബൈ: ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും പ്രഭത്ഭമതിയായ നേതാക്കളിലൊരാളായ ശരദ് പവാറിന്റെ ബാരാമതി കളരിയിലാണ് അജിത് പവാറും പയറ്റിത്തെളിഞ്ഞത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗമായി ദശാബ്ദങ്ങൾ നിലകൊണ്ട ശരദ് പവാർ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിനിന്നപ്പോൾ അജിത് പവാർ മറാത്തയിൽ വേരൂന്നുകയായിരുന്നു. മറാത്താ തട്ടകത്തിൽ നിറഞ്ഞു കളിക്കുമ്പോഴും പാർട്ടിയിൽ അമ്മാവന്റെ നിഴൽ വിടാതെയായിരുന്നു വളർച്ച. അവസരമൊത്തപ്പോൾ അമ്മാവനെ പോലും അമ്പരപ്പിച്ച്, പാർട്ടി പിടിച്ചടക്കിയും അധികാരത്തിൽ തുടർന്നും അജിത് ശരദ് പവാറിന്റെ രാഷ്ട്രീയ അടവുകളെ നിലംപരിശാക്കി.

1959 ജൂലൈ 22ന് ശരദ് പവാറിന്റെ മൂത്ത സഹോദരൻ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി ബാരാമതിയിലാണ് ജനനം. പത്താംതരത്തിന് ശേഷം അമ്മാവന്റെ വഴിയിലൂടെ സജീവ രാഷ്ട്രീയക്കാരനായി മാറി. അമരാവതിയിലെ പഞ്ചസാര ഫാക്ടറി ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയാണ് തുടക്കം.

1991ൽ ആദ്യമായി ബാരാമതിയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു. എന്നാൽ, ശരദ് പവാറിനുവേണ്ടി പിന്നീട് സ്ഥാനം രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ചു. തുടർന്നിങ്ങോട്ട് അവിടെ തുടർച്ചയായി വിജയം. 91ൽ ആദ്യമായി നിയമസഭയിലെത്തിയ അജിത്, സുധാകരറാവു നായിക് മന്ത്രിസഭയിൽ കൃഷി മന്ത്രിയായി. അഞ്ചുതവണ ഉപമുഖ്യമന്ത്രിയും ഒരുവട്ടം പ്രതിപക്ഷ നേതാവുമായി. അന്തരിച്ച വിലാസ്‌റാവു ദേശ്മുഖ്, പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ, ഉദ്ധവ് താക്കറെ ഒടുവിൽ ദേവേന്ദ്ര ഫഡ്നാവിസ് എന്നീ മുഖ്യമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചു.

ശരദ് പവാർ കേന്ദ്രമന്ത്രിയായും ദേശീയ നേതാവായും പ്രവർത്തിച്ചപ്പോൾ പാർട്ടിയുടെ മഹാരാഷ്ട്രയിലെ ചുക്കാൻ അജിത് പവാറിന്റെ കൈകളിലായിരുന്നു. പിന്നീട് പവാർ കോൺഗ്രസുമായി വഴിപിരിഞ്ഞ് എൻ.സി.പി രൂപീകരിച്ചതോടെ അജിത് മഹാരാഷ്ട്രയിലെ പാർട്ടി നേതൃത്വം പൂർണമായി വരുതിയിലാക്കാനുള്ള നീക്കം തുടങ്ങി. രാഷ്ട്രീയത്തിൽ ശരദ് പവാറിനേക്കാൾ ചാണക്യബുദ്ധിയുണ്ടെന്ന് പറയപ്പെടുന്ന അജിത് പവാർ, എന്നും അധികാരത്തോടൊപ്പമാണ് നീങ്ങിയത്.

ശരദ് പവാറിന്റെ തണലിൽ നിന്ന് മാറി സ്വന്തമായ രാഷ്ട്രീയ ഭൂമിക ഒരുക്കുന്നതിന്റെ ഭാഗമായാണ് 2019ലെ കൂടുമാറ്റം. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി-ശിവസേന സഖ്യം തർക്കത്തിലായതോടെ ബി.ജെ.പി പാളയത്തിലേക്ക് കൂടുമാറി. അങ്ങനെ 2019 നവംബർ 23ന് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി. എന്നാൽ, മൂന്ന് ദിവസത്തെ ആയുസ് മാത്രമാണ് ആ സർക്കാരിനുണ്ടായത്. വിശ്വാസ വോട്ടെടുപ്പിൽ ഫഡ്‌നാവിസ് പുറത്തായി. തുടർന്ന് കോൺഗ്രസ്-ശിവസേന-എൻ.സി.പി പാർട്ടികൾ ചേർന്ന് മഹാവികാസ് അഘാഡി രൂപീകരിച്ച് സർക്കാരുണ്ടാക്കിയപ്പോൾ, ഉദ്ധവ് താക്കറെയ്ക്ക് കീഴിൽ അജിത് ഉപമുഖ്യമന്ത്രിയായി. 2022ൽ ബി.ജെ.പി ശിവസേനയെ പിളർത്തി ഉദ്ധവ് സർക്കാരിനെ താഴെയിറക്കി ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായപ്പോൾ ഒരു വർഷത്തോളം പ്രതിപക്ഷ നേതാവായിരുന്നു അജിത് പവാർ.

2023ൽ ശരദ് പവാർ എൻ.സി.പി ദേശീയ പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പാർട്ടി കൈപ്പിടിയിലൊതുക്കാൻ അജിത് പവാർ ശ്രമം തുടങ്ങി. ആ വർഷം ജൂലൈ രണ്ടിന് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് എൻ.സി.പിയെ പിളർത്തി അജിത് പവാർ വിഭാഗം ഏകനാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി.

ഇതോടെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക എൻ.സി.പി ദുർബലമായി. തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയും അജിത് പവാർ വിഭാഗത്തെ അംഗീകരിച്ച് ക്ലോക്ക് ചിഹ്നം അനുവദിച്ചതോടെ പാർട്ടി സ്ഥാപകനായ ശരദ് പവാറിന്റെ ശക്തി ക്ഷയിച്ചു.

രാഷ്ട്രീയ വിവേകത്തോടെയുള്ള ഇടപെടലും സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള ചടുലമായ നീക്കങ്ങളും അജിത് പവാറിന്റെ ശൈലിയായിരുന്നു. ജനങ്ങളുമായി വിശിഷ്യ പൂനെ മേഖലയിലെ ഗ്രാമീണ തലങ്ങളിലുള്ളവരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം സവിശേഷമായിരുന്നു. ജനങ്ങളുമായുള്ള നിരന്തരബന്ധം കാരണമാണ്, പവാർ കുടുംബത്തിന് നിർണായക സ്വാധീനമുള്ള ബാരാമതിയിൽ സാക്ഷാൽ ശരദ് പവാറിനെ രാഷ്ട്രീയമായി മുട്ടുകുത്തിക്കാൻ അജിത് പവാറിനായത്.

അധികാരത്തിന് വേണ്ടി മാത്രമായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യം. അതിനുവേണ്ടി തന്നെയായിരുന്നു പാർട്ടിയെ പിളർത്തിയതും. എന്നാൽ, പിളർന്നപ്പോഴും ഉപമുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും എൻ.സി.പി എന്ന രാഷ്ട്രീയ പാർട്ടിക്കുവേണ്ടി അദ്ദേഹം വീറോടെ പൊരുതി. ബി.ജെ.പി പാളയത്തിലെത്തിയപ്പോഴും എൻ.സി.പിയുടെ വോട്ടുബാങ്കായ ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ ചേർത്തുനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചു.

ഒടുവിൽ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ പിംപ്രി-ചിഞ്ച്വാഡിയിലും പൂനെയിലും എൻ.സി.പിയെ ബി.ജെ.പി അവഗണിക്കുന്നുവെന്ന തോന്നലുണ്ടായതോടെ വേറിട്ട് മത്സരിക്കാനും ഒപ്പം ശരദ് പവാർ വിഭാഗവുമായി സഖ്യത്തിലേർപ്പെടാനും അദ്ദേഹം തയാറായി. തങ്ങളുടെ സ്വാധീനമേഖലകൾ പതിയെ കൈവശപ്പെടുത്തുന്ന ബി.ജെ.പി നീക്കം തിരിച്ചറിഞ്ഞതോടെയാണ് മഹായുതി സഖ്യത്തിന്റെ ഭാഗമായി നിൽക്കുമ്പോഴും തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും ശരദ് പവാർ വിഭാഗവുമായി ധാരണയിലെത്താൻ അജിത് പവർ തയാറായത്.

ഐക്യം ബാക്കിയാക്കി വിടവാങ്ങൽ

ഒരു കാലത്ത് ദേശീയ രാഷ്ട്രീയവും മഹാരാഷ്ട്രയും നിയന്ത്രിച്ച എൻ.സി.പിയുടെ ശക്തി ക്ഷയിക്കുന്നത് അജിത് പവാർ മനസിലാക്കിയിരുന്നു. ഒപ്പം നിന്ന് കരുത്താർജിച്ച് ഒടുവിൽ തങ്ങളെ ഒന്നാകെ വിഴുങ്ങുന്ന ബി.ജെ.പി ശൈലി മഹാരാഷ്ട്രയിലും പ്രയോഗിച്ച് തുടങ്ങിയതാണ് അജിത് പവാറിനെ ഏറെ ആശങ്കപ്പെടുത്തിയത്. ഭിന്നിച്ച് നിന്നതുവഴി സ്വാധീനമേഖലകളിൽ ബി.ജെ.പിക്ക് എളുപ്പം കടന്നുകയറാനായി എന്ന വികാരം അജിത് പവാർ അടുത്ത നേതാക്കളോട് വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ചർച്ചയുടെ തുടർച്ചയായാണ് ഇരുവിഭാഗം എൻ.സി.പികളും ഐക്യനീക്കത്തിനുള്ള പ്രാരംഭ ചർച്ചകൾക്ക് തുടക്കമിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടത്തും ഇരു പാർട്ടികളും ധാരണയിലാണ് മത്സരിച്ചത്. വരാനിരിക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും ധാരണ തുടരാനായിരുന്നു തീരുമാനം. വൈകാതെ ഇരു പാർട്ടികളും ലയിക്കാനും പാർട്ടിയുടെ ചുക്കാൻ അജിത് പവാറിനെ ഏൽപ്പിക്കാനും തത്വത്തിൽ ധാരണയായതായാണ് റിപ്പോർട്ട്. പ്രായാധിക്യം അലട്ടുന്ന ശരദ് പവാറിനും ഐക്യചർച്ചകളോട് വലിയ താൽപര്യമുണ്ടായിരുന്നു. സുപ്രിയ സുലെയെ ദേശീയ രാഷ്ട്രീയത്തിൽ നിലനിർത്താനും പാർട്ടി അധ്യക്ഷ പദവിയിൽ അജിത് പവാറിനെ നിയോഗിക്കാനുമുള്ള അനൗപചാരിക ധാരണയോട് ശരദ് പവാറിനും എതിർപ്പില്ലായിരുന്നു. ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അകാലത്തിൽ അജിത് വിടവാങ്ങിയത്. തങ്ങളുടെ കരുത്തനായ നേതാവിന്റെ വിയോഗം എൻ.സി.പിയെ അടിമുടി ഉലയ്ക്കും. പ്രത്യേകിച്ചും ശരദ് പവാറിന്റെ അനാരോഗ്യ സാഹചര്യത്തിൽ.

ajit pawar the power of maha politics has been extinguished

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 hours ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  2 hours ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  2 hours ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  2 hours ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  2 hours ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  2 hours ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  2 hours ago
No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  3 hours ago
No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  3 hours ago
No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  3 hours ago