HOME
DETAILS

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  
Web Desk
January 29, 2026 | 2:57 AM

kerala budget 2026 finance minister hints at major development initiatives

തിരുവനന്തപുരം: ബജറ്റവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉറപ്പു നല്‍കുന്നത്. വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാന്‍ കഴിയും  എന്നാണ് പ്രതീക്ഷയും മന്ത്രി തന്റെ പോസ്റ്റില്‍ പങ്കുവെക്കുന്നു.    

പോസ്റ്റ് ഇങ്ങനെ
രണ്ടാം പിണറായി സര്‍ക്കാരിന്റെ   ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാന്‍ കഴിയും  എന്നാണ് പ്രതീക്ഷിക്കുന്നത്.

 

രാവിലെ ഒന്‍പത് മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അതിവേഗ പാത, വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികള്‍, പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികള്‍, ചില വന്‍കിട വ്യവസായ പദ്ധതികള്‍ എന്നിവ ബജറ്റിലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണ് ധനവകുപ്പ് പറയുന്നത്. അഞ്ചുവര്‍ഷത്തിനിടെ ആശാവഹമായ മാറ്റം സംസ്ഥാനത്ത് ഉണ്ടായതെന്നും, കടമെടുപ്പ് നിരക്ക് കാര്യമായ കുറവുണ്ടായെന്നുമാണ് ധനമന്ത്രി ഇന്നലെ പ്രതികരിച്ചത്.

ahead of the kerala budget presentation, finance minister k n balagopal says the budget will include key announcements and projects aimed at strengthening development and shaping the state’s future.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  2 hours ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  2 hours ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  2 hours ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  2 hours ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  2 hours ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  2 hours ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  2 hours ago
No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  3 hours ago
No Image

അപേക്ഷയില്‍ തിരുത്താം; പിഎസ്‌സി പിന്‍മാറ്റത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം

Kerala
  •  3 hours ago
No Image

ഇന്ന് ശിഹാബ് തങ്ങളുടെ ഉറൂസ് ദിനം; ശതാബ്ദി സമ്മേളനം വസന്തം സമ്മാനിച്ച മൂന്ന് സയ്യിദുമാരുടെ ഓർമകാലം

Kerala
  •  3 hours ago