തൊടുപുഴയിൽ യാത്രക്കാരനെ വളഞ്ഞിട്ട് തല്ലി കെഎസ്ആർടിസി ജീവനക്കാർ; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
ഇടുക്കി: തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ജീവനക്കാർ ക്രൂരമായി മർദിച്ചതായി പരാതി. മൂന്ന് ജീവനക്കാർ ചേർന്ന് യാത്രക്കാരനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആർടിസി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.
മർദനമേറ്റ യാത്രക്കാരൻ മദ്യപിച്ച് ബസിനുള്ളിൽ ബഹളമുണ്ടാക്കിയെന്നാണ് അധികൃതർ പറയുന്നത്. മർദിച്ചവർ ഇടുക്കി യൂണിറ്റിലെ ജീവനക്കാരല്ലെന്നും മറ്റ് ഡിപ്പോകളിൽ നിന്നുള്ളവരാണെന്നും പ്രാഥമിക വിശദീകരണത്തിൽ പറയുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും മർദനമേറ്റ യാത്രക്കാരൻ ഇതുവരെ പൊലിസിൽ പരാതി നൽകിയിട്ടില്ല. പരാതി ലഭിക്കാത്തതിനാൽ നിലവിൽ പൊലിസ് കേസെടുത്തിട്ടില്ലെങ്കിലും, സംഭവം ഗൗരവകരമാണെന്ന് ഇടുക്കി ഡിടിഒ (DTO) അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A passenger was reportedly brutally assaulted by three KSRTC employees at the Thodupuzha bus stand in Idukki. While a video of the incident has gone viral on social media, KSRTC officials claim the passenger was inebriated and causing a disturbance inside the bus. Although the victim has not yet filed an official police complaint, the Idukki District Transport Officer (DTO) has confirmed that the matter is being treated seriously
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."