മടിക്കേരി നഗരസഭാ തെരഞ്ഞടുപ്പ്: കോണ്‍ഗ്രസിന് അധ്യക്ഷ പദവി
മടിക്കേരി: മടിക്കേരി നഗരസഭയുടെ രണ്ടാംഘട്ട തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് അധ്യക്ഷ പദവിയും ബി.ജെ.പിക്ക് ഉപാധ്യക്ഷ സ്ഥാനവും ലഭിച്ചു. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട ഭരണ സമിതിയിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് നടന്നത്. കുടകിലെ ഏക നഗരസഭ കൂടിയാണ് മടിക്കേരി. നഗരസഭ കൗണ്‍സിലര്‍മാര്‍, സ്ഥലം എം.എല്‍.എ, എം.പി, വിധാന പരിഷത്ത് മെമ്പര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടവകാശം.
പത്ത് സീറ്റുള്ള കോണ്‍ഗ്രസാണ് നഗരസഭയിലെ വലിയ കക്ഷി. തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടിയും പതിമൂന്ന് വീതം വോട്ടു നേടി തുല്യ നിലയിലായി. അവസാന നറുക്കെടുപ്പില്‍ കോണ്‍ഗ്രസിന്റെ കാവേരിയമ്മ സോമണ്ണക്ക് അധ്യക്ഷ സ്ഥാനവും, ബി.ജെ.പിയിലെ പ്രകാശ് ആചാര്യക്ക് ഉപാധ്യക്ഷ സ്ഥാനവും ലഭിച്ചു. കോണ്‍ഗ്രസിന്റെ എട്ടും, വിധാന പരിഷത്ത് മെമ്പര്‍ വീണ അച്ചയ്യയുടെ ഒന്നും, എസ്.ഡി.പി.ഐയുടെ നാലു വോട്ടും കൂടി ആകെ പതിമൂന്ന് വോട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേടാനായത്. ബി.ജെ.പി സ്ഥാനാര്‍ഥിക്ക് എട്ടു വോട്ടും ഒരു എം.എല്‍.എ വോട്ടും ജെ.ഡി.എസിന്റെ ഒന്നും, രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലറുടെ വോട്ടും ലഭിച്ചു. തെരഞ്ഞടുപ്പിന് ഇലക്ഷന് കമ്മിഷണര്‍ നഞ്ചുണ്ടേ ഗൗഡ നേതൃത്വം നല്കി. വോട്ടു മറിച്ചു നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസ് മെമ്പര്‍മാരായ ബങ്കേര, മീനാക്ഷി എന്നിവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് ടി.പി രമേശ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."