ഇരിട്ടിയില്‍ ട്രാഫിക്കാണ് പ്രശ്‌നം തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി
ഇരിട്ടി: ഇരിട്ടി ടൗണിലെ അനധികൃത തെരുവു കച്ചവടക്കാരെ ഒഴിപ്പിച്ചുതുടങ്ങി.
ഓണവും പെരുന്നാളും അടുത്തത്തോടെ ടൗണിലെ വന്‍ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടണ്ടി തെരുവ് കച്ചവടക്കാര്‍ക്കും പൂ വില്‍പ്പനക്കാര്‍ക്കും പ്രത്യേക സൗകര്യം ഇരിട്ടി ഇ.കെ നായനാര്‍ മിനിസ്‌റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു.
എന്നാല്‍ ഈ സൗകര്യം ഉപയോഗിക്കാതെ തെരുവില്‍ കച്ചവടം ചെയ്യുന്നവരെയും ഫുട്ട്പാത്ത് കയ്യേറി കച്ചവടം ചെയ്യുന്നവരെയുമാണ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക സ്‌ക്വാഡും പൊലിസും ചേര്‍ന്ന് ഒഴിവാക്കിയത്. ഈ മാസം 8മുതല്‍ 15 വരെ കച്ചവടം ചെയ്യുന്നതിന് വേണ്ടണ്ടിയാണ് സ്റ്റേഡിയത്തില്‍ സൗകര്യം ഒരുക്കിയിരുന്നത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, രാജേഷ്, എസ്.ഐ സെബാസ്റ്റിയന്‍, എ.എസ്.ഐ രാജേഷ്, പൊലിസുകാരായ സുജിത്ത്, പുഷ്‌ക്കരന്‍ തുടങ്ങിയവരും സംഘത്തിലുണ്ടണ്ടായിരുന്നു.മുനിസിപ്പാലിറ്റി അധികൃതര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് കൃത്യമായ വിവര ബോര്‍ഡ് ടൗണിലെ പലസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെണ്ടങ്കിലും ഇതെല്ലാം സ്വകാര്യ വാഹനങ്ങള്‍ക്ക് ബാധകമല്ലാത്ത രീതിയിലാണു പാര്‍ക്ക് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."