പഴക്കമുള്ള ഗള്‍ഫ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കില്ലെന്ന് സര്‍ക്കാര്‍
മനാമ: ബഹ്‌റൈനില്‍ അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള ഗള്‍ഫ് നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താന്‍ ഈടാക്കുന്ന 1,000 ദിനാര്‍ ഫീസ് തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഫീസ് കുറയ്ക്കണമെന്ന പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യമാണ് സര്‍ക്കാര്‍ തളളിയത്.
പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളില്‍ രജിസ്‌ട്രേഷന്‍ ചെലവ് 300 മുതല്‍ 700 ദിനാര്‍ വരെ കുറയ്ക്കണമെന്നും, ഫീസ് അടയ്ക്കുന്നതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രജിസ്ട്രഷന്‍ നയത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരുന്നതാണ് കര്‍ശന നയം തുടരാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഗതാഗത നിയന്ത്രണവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിന് ശക്തമായ നിയമങ്ങള്‍ അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 2023ല്‍ ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം ഏഴ് ലക്ഷത്തിലധികം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പഴക്കമുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും, അനാവശ്യമായ വാഹന വര്‍ധനവ് തടയുന്നതിനുമാണ് ഉയര്‍ന്ന ഫീസ് തുടരുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേക സാഹചര്യങ്ങള്‍ ഒഴികെ നിലവിലെ നിയമപ്രകാരം ഫീസില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
പാര്‍ലമെന്റ് അംഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള രജിസ്‌ട്രേഷന്‍ നയം തുടരുമെന്നാണ് ഔദ്യോഗിക തീരുമാനം.
The Bahrain government has rejected calls to reduce the registration fee for old Gulf-plated vehicles, saying the current policy is needed to manage traffic and ensure road safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."