HOME
DETAILS

വ്യോമപാത സുരക്ഷ ശക്തമാക്കാന്‍ ഐകാവോ ഫോറം; ഒമാന്‍ വേദിയാകും

  
January 31, 2026 | 12:49 PM

oman to host icao forum airspace safety coordination

 

 


മസ്‌കത്ത്: വ്യോമഗതാഗത രംഗത്തെ സുരക്ഷയും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) സംഘടിപ്പിക്കുന്ന ഉയര്‍ന്നതല വ്യോമയാന ഫോറത്തിന് ഒമാന്‍ ആതിഥേയത്വം വഹിക്കും. മിഡില്‍ ഈസ്റ്റ് മേഖലയിലെ വ്യോമപാതകള്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഈ യോഗം വേദിയാകും.

ഫെബ്രുവരി 1 മുതല്‍ 3 വരെ നടക്കുന്ന എയര്‍ ട്രാഫിക് മാനേജ്‌മെന്റ് കോഓര്‍ഡിനേഷന്‍ മീറ്റിംഗില്‍, വിവിധ രാജ്യങ്ങളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റികളിലെ ഉദ്യോഗസ്ഥര്‍, എയര്‍ നാവിഗേഷന്‍ വിദഗ്ധര്‍, വ്യോമയാന മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വ്യോമപാതകളിലെ ഗതാഗത നിയന്ത്രണം, വര്‍ധിച്ചുവരുന്ന വിമാന സര്‍വീസുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍, അതിര്‍ത്തികള്‍ കടന്നുള്ള വിമാനങ്ങളുടെ സുരക്ഷിത നീക്കം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്.

അടുത്ത കാലയളവില്‍ മേഖലയിലുണ്ടായ വ്യോമഗതാഗത തടസ്സങ്ങള്‍, റൂട്ടുകളിലെ തിരക്ക്, അടിയന്തര സാഹചര്യങ്ങളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനത്തിലെ പോരായ്മകള്‍ എന്നിവയും യോഗത്തില്‍ വിശദമായി വിലയിരുത്തും. ഇവ പരിഹരിക്കാന്‍ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത യോഗം മുന്നോട്ടുവെക്കും.

ഇതിന് പിന്നാലെ ഫെബ്രുവരി 4, 5 തീയതികളില്‍ നടക്കുന്ന ക്രൈസിസ് മാനേജ്‌മെന്റ് വര്‍ക്ക്‌ഷോപ്പില്‍, അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളാണ് പ്രധാന വിഷയം. വിമാന അപകടങ്ങള്‍, വ്യോമപാത അടച്ചിടലുകള്‍, പ്രകൃതിക്ഷോഭങ്ങള്‍, സുരക്ഷാ ഭീഷണികള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍, എമര്‍ജന്‍സി കോഓര്‍ഡിനേഷന്‍ ടീം പോലുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം എന്നിവ വിശദമായി ചര്‍ച്ച ചെയ്യും. വിവിധ രാജ്യങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെക്കുന്നതിലൂടെ മികച്ച പ്രവര്‍ത്തന മാതൃകകള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

ഈ രണ്ട് പരിപാടികളിലുമായി 19 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 90 പ്രതിനിധികള്‍, മൂന്ന് അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, വിവിധ എയര്‍ലൈന്‍ കമ്പനികളുടെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ വ്യോമയാന രംഗത്ത് ഇത്രയും രാജ്യങ്ങള്‍ ഒന്നിച്ചെത്തുന്ന ഒരു ചര്‍ച്ചയ്ക്ക് വേദിയാകുന്നതില്‍ ഒമാന്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

ഈ അന്താരാഷ്ട്ര ഫോറത്തിന് ഒമാന്‍ വേദിയാകുന്നത്, പ്രാദേശിക വ്യോമയാന സഹകരണത്തില്‍ രാജ്യത്തിന്റെ വളരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായാണ് വ്യോമയാന മേഖലയിലെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യോമസുരക്ഷയും എയര്‍ നാവിഗേഷന്‍ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് ഒമാന്‍ സ്വീകരിച്ച നടപടികള്‍ക്ക് ഇതിലൂടെ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

സുരക്ഷിതവും കാര്യക്ഷമവുമായ വ്യോമപാതകള്‍ ഉറപ്പാക്കുന്നത് യാത്രക്കാരുടെ സുരക്ഷയ്‌ക്കൊപ്പം, വാണിജ്യ വിമാന സര്‍വീസുകളുടെ സ്ഥിരതക്കും മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും നിര്‍ണായകമാണെന്നും വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തില്‍, ഐകാവോയുടെ നേതൃത്വത്തില്‍ ഒമാനില്‍ നടക്കുന്ന ഫോറം, ഭാവിയിലെ വ്യോമയാന നയങ്ങള്‍ക്കും സഹകരണ സംവിധാനങ്ങള്‍ക്കും ദിശനല്‍കുന്ന ഒരു പ്രധാന ചുവടുവെയ്പ്പായിരിക്കും.

 

Oman will host an ICAO forum aimed at strengthening airspace safety and regional coordination, bringing together aviation experts to discuss air traffic management and emergency preparedness in the Middle East.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ പരാതിപ്രവാഹം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി രാഷ്ട്രപതി

Kerala
  •  2 hours ago
No Image

യുഎഇയിൽ ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതിക്ക് പുതിയ നിയമം; പെർമിറ്റ് നിർബന്ധമാക്കി

uae
  •  2 hours ago
No Image

കേരളത്തിൽ ധോണി തരംഗം; കാര്യവട്ടത്ത് സഞ്ജുവിനൊപ്പം ഇതിഹാസ നായകനും

Cricket
  •  2 hours ago
No Image

പുതിയ റൂട്ടുമായി ഒമാന്‍ എയര്‍; തായിഫിലേക്ക് നേരിട്ടുളള സര്‍വീസ് ആരംഭിച്ചു

oman
  •  2 hours ago
No Image

സി.ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Kerala
  •  2 hours ago
No Image

ഷോപ്പിംഗ് മാളിൽ നിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ മോഷ്ടിച്ച യുവതിക്ക് തടവും പിഴയും വിധിച്ച് ദുബൈ കോടതി; പ്രതിയെ പിടികൂടാൻ സഹായിച്ചത് സിസിടിവി ദൃശ്യങ്ങൾ

uae
  •  2 hours ago
No Image

അജിത് പവാറിന്റെ പിൻഗാമിയായി സുനേത്ര പവാർ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു

National
  •  2 hours ago
No Image

ജന്മനാട്ടിലെ ആദ്യ പോരാട്ടം; സ്വന്തം മണ്ണിൽ മിന്നി തിളങ്ങാനൊരുങ്ങി സഞ്ജു സാംസൺ

Cricket
  •  2 hours ago
No Image

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിന്  പിന്നാലെ സ്വര്‍ണത്തിന് സംഭവിച്ച ചാഞ്ചാട്ടം ഇത്തവണയുമുണ്ടാകുമോ

Business
  •  4 hours ago
No Image

വെടിയുണ്ട ഹൃദയം തുളച്ച് പുറത്തുപോയി; സി.ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  4 hours ago