മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു
കോതമംഗലം: മുന്‍ നക്‌സല്‍ നേതാവ് വെള്ളത്തൂവല്‍ നേതാവ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്നു. 82 വയസായിരുന്നു. കോതമംഗലം വടാചട്ടുപാറയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് സ്റ്റീഫന്‍ ജനിച്ചത്. കുടുംബം പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്റെ വഴിയെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തനത്തിലെത്തി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐയില്‍ തുടര്‍ന്ന് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറുകയായിരുന്നു.
കൊലക്കേസുകളില്‍ ഉള്‍പ്പെടെ 18 കേസുകളില്‍ പ്രതിയായി. 1971 ല്‍ അറസ്റ്റിലായി. 15 വര്‍ഷത്തെ ജയില്‍വാസത്തിനിടെയാണ് നക്‌സല്‍ രാഷ്ട്രീയം ഉപേക്ഷിച്ചത്. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.
Former Naxal leader Vellathooval Stephen passed away on Tuesday at the age of 82. He had been undergoing treatment for prolonged illness and breathed his last at Vadachattuppara in Kothamangalam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."