കേരളത്തിലും വീണു; ഒരു താരവും ആഗ്രഹിക്കാത്ത റെക്കോർഡിൽ സഞ്ജു
തിരുവനന്തപുരം: ന്യൂസിലാൻഡിനെതിരായ അവസാന ടി-20 മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു സാംസൺ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആറ് റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ഒരു ഫോർ മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. സഞ്ജു കേരളത്തിൽ ഒരുപാട് മത്സരങ്ങളിൽ ബാറ്റെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ സഞ്ജു ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയിരുന്നത്. എന്നാൽ ആരാധകരെയെല്ലാം നിരാശപ്പെടുത്തി സഞ്ജു മടങ്ങുകയായിരുന്നു.
ഈ പരമ്പരയിൽ വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ നേടിയ 24 റൺസാണ് പരമ്പരയിൽ ഇതുവരെ സഞ്ജുവിൻ്റെ ഉയർന്ന സ്കോർ. 10,6,0 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ.
ഇതോടെ അഞ്ചു ടി-20 മത്സരങ്ങളുടെ ഒരു പരമ്പരയിൽ ഏറ്റവും കുറവ് റൺസ് നേടുന്ന ഇന്ത്യൻ ഓപ്പണറായും സഞ്ജു വീണ്ടും മാറി. 2025ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ സഞ്ജു 51 റൺസ് നേടിയിരുന്നു. ഇതിനേക്കാൾ മോശം പ്രകടനമാണ് സഞ്ജു ഈ പരമ്പരയിൽ കാഴ്ചവെച്ചത്.
അതേസമയം ആദ്യ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. നാലാം ടി-20യിലാണ് ന്യൂസിലാൻഡ് വിജയിച്ചത്.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, റാച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ബെവോൺ ജേക്കബ്‌സ്, മിച്ചൽ സാൻ്റ്നർ (ക്യാപ്റ്റൻ), കൈൽ ജാമിസൺ, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്(വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
Sanju Samson disappointed in the last T20I against New Zealand. Sanju returned after scoring six runs in the match being played at the Kariyavattom Greenfield Stadium in Thiruvananthapuram. Sanju has managed to score only 46 runs in this series. Sanju's highest score in the series so far is 24 runs scored in the fourth match in Visakhapatnam. The scores in the first three matches are 10,6,0. With this, Sanju has once again become the Indian opener to score the fewest runs in a five-match T20I series.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."