കാര്യവട്ടത്ത് തകർത്തടിക്കാൻ സഞ്ജു; അഞ്ചാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിങ്
തിരുവനന്തപുരം: ന്യൂസിലാൻഡിനെതിരായ അവസാന ടി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇഷാൻ കിഷനും അക്സർ പട്ടേലും ടീമിലേക്ക് തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്. സഞ്ജു കേരളത്തിൽ ഒരുപാട് മത്സരങ്ങളിൽ ബാറ്റെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യൻ ജേഴ്സിയിൽ സഞ്ജു ഇതാദ്യമായാണ് സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങുന്നത്.
വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ നേടിയ 24 റൺസാണ് പരമ്പരയിൽ ഇതുവരെ സഞ്ജുവിൻ്റെ ഉയർന്ന സ്കോർ. 10,6,0 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ. ഈ പരമ്പരയിലെ ആദ്യ നാലു മത്സരത്തിൽ അക്ര മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല.
സ്വന്തം മണ്ണിൽ നിർണായക മത്സരത്തിൽ ഇറങ്ങുമ്പോൾ സഞ്ജുവിന്റെ ബാറ്റിൽ നിന്നും മിന്നും പ്രകടനം ഉണ്ടാവും എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അലൻ, റാച്ചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ബെവോൺ ജേക്കബ്‌സ്, മിച്ചൽ സാൻ്റ്നർ (ക്യാപ്റ്റൻ), കൈൽ ജാമിസൺ, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്(വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."