പ്രവാസി ഫെഡറേഷന് ജില്ലാ കണ്വന്ഷന്
കണ്ണൂര്‍: കേരള പ്രവാസി ഫെഡറേഷന് ജില്ലാ കണ്വന്ഷന് സി.പി.ഐ ജില്ലാ ഓഫിസില്‍ സംസ്ഥാന സെക്രട്ടറി കെ.ഇ ഇസ്മാഈയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി കൃഷ്ണന് അധ്യക്ഷനായി.
കെ.വി ശശീന്ദ്രന് അനുശോചന പ്രമേയവും പി മമ്മൂട്ടി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിജയന് നണിയൂര്‍, അഡ്വ പി സന്തോഷ്കുമാര്‍, സി.പി ഷൈജന്‍, വെള്ളോറ രാജന്, കെ.എം സപ്ന സംസാരിച്ചു. പ്രവാസി പുനരധിവാസം പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പാലോളി അബ്ദുറഹിമാന് മോഡറേറ്ററായിരുന്നു.
തലശേരി മൈസൂര്‍ റെയില്‍വേ പാതയുടെ പണി എത്രയും വേഗം തുടങ്ങണമെന്ന് കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി ടി.വി കൃഷ്ണന് (പ്രസിഡന്റ്), വിജയന് നണിയൂര്‍(സെക്രട്ടറി), പി മമ്മൂട്ടി, കെ.വി ശശീന്ദ്രന് (വൈസ് പ്രസിഡന്റുമാര്‍), ബി അബ്ദുള്‍റസാഖ്, കണ്ണാട ലക്ഷ്മണന്(ജോയിന്റ് സെക്രട്ടറി), എ കൃഷ്ണന്(ട്രഷറര്‍) എന്നിവരടങ്ങിയ 23 അംഗ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."