ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചത് നിര്‍മലയോ മൊറാര്‍ജി ദേശായിയോ? അറിയാം കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച അഞ്ച് ധനമന്ത്രിമാരെ..
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ തുടര്‍ച്ചയായി ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന ക്രെഡിറ്റ് നിലവില്‍ മൊറാര്‍ജി ദേശായിക്കാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണത്തോടെ നിര്‍മല മൊറാര്‍ജിക്കൊപ്പമെത്തും. മുന്‍ പ്രധാനമന്ത്രികൂടിയായ മൊറാര്‍ജി ദേശായി വ്യത്യസ്ത കാലയളവുകളിലാണ് 10 ബജറ്റുകള്‍ അവതരിപ്പിച്ചത്. 1959-1964 കാലയളവില്‍ ആകെ ആറ് ബജറ്റുകളും 1967-1969 കാലയളവില്‍ നാല് ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രധാമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും ിന്നീട് ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടേയും കീഴിയില്‍ ധനമന്ത്രിയായിരുന്ന കാലത്താണ് അദ്ദേഹം ബജറ്റുകള്‍ അവതരിപ്പിച്ചത്.
മുന്‍ ധനമന്ത്രിമാരായ പി.ചിദംബരവും പ്രണബ് മുഖര്‍ജിയും വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴില്‍ യഥാക്രമം ഒന്‍പതും എട്ടും ബജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. 1947 നവംബര്‍ 26 നാണ് ആദ്യ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്.
ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിമാര്‍ ആരൊക്കെയാണ് എന്നറിയാം.
നിര്‍മല സീതാരാമന്‍
2024-25ലെ ബജറ്റ് അവതരിപ്പിച്ചതോടെയാണ് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമനെ തേടിയെത്തിയത്. മൊറാര്‍ജി ദേശായിയുടെ റെക്കോര്‍ഡാണ് നിര്‍മല സീതാരാമന്‍ മറികടന്നത്. അതുവരെ, രാജ്യത്തിന്റെ ചരിത്രത്തില്‍, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡ് 1959 നും 1963 നും ഇടയില്‍ ആറ് ബജറ്റുകള്‍ അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ പേരിലായിരുന്നു.
മൊറാര്‍ജി ദേശായി
1959ലാണ് മൊറാര്‍ജി ദേശായി തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്, പിന്നീട് അഞ്ച് വര്‍ഷം തുടര്‍ച്ചയായി അഞ്ച് സമ്പൂര്‍ണ ബജറ്റുകളും 1959-നും 1963-നും ഇടയില്‍ ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. നാല് വര്‍ഷത്തിന് ശേഷം 1967ല്‍ മറ്റൊരു ഇടക്കാല ബജറ്റും 1967, 1968, 1969,ല്‍ മൂന്ന് സമ്പൂര്‍ണ ബജറ്റുകളും അദ്ദേഹം അവതരിപ്പിച്ചു. ആകെ 10 ബജറ്റുകള്‍ അദ്ദേഹം അവതരിപ്പിച്ചു.
പി ചിദംബരം
ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചവരില്‍ അടുത്ത സ്ഥാനത്ത് ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച മുന്‍ ധനമന്ത്രി പി ചിദംബരമാണ്. ചിദംബരം ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത് 1997ല്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ്. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) സര്‍ക്കാരുകളുടെ കാലത്ത്, ആഭ്യന്തര മന്ത്രിയായിരുന്ന മൂന്ന് വര്‍ഷം ഒഴികെ അദ്ദേഹം നിരവധി തവണ ബജറ്റ് അവതരിപ്പിച്ചു.
പ്രണബ് മുഖര്‍ജി
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കെ എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ബജറ്റ് അവതരണമാണിത്. 1982ലാണ് പ്രണബ് മുഖര്‍ജി ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന ബജറ്റ് അവതരണം 2012ലായിരുന്നു.
യശ്വന്ത് സിന്‍ഹ
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെയാണ്, യശ്വന്ത് സിന്‍ഹ എട്ട് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) സംവിധാനം അവതരിപ്പിച്ചതും അദ്ദേഹമാണ്. പ്രധാനമായും ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍, സ്വകാര്യവല്‍ക്കരണം, ടെലികോം മേഖല എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബജറ്റായിരുന്നു അത്.
India’s Finance Minister Nirmala Sitharaman has created history by presenting nine consecutive Union Budgets, making her the first finance minister in the country to achieve this feat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."