അക്ഷരങ്ങളില്‍ വിസ്മയമൊരുക്കി ആര്‍ട്ട് ആന്റ് കാലിഗ്രഫി പവലിയന്‍
കുണിയ :അക്ഷരങ്ങളുടെ വര്‍ണ ലോകത്തെ കണ്ടുകൊണ്ടു മാത്രമല്ല; ലോകത്തെ ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ കൈയ്യെഴുത്ത് കോപ്പി കൂടി കാഴ്ചയുടെ വിസ്മയം തീര്‍ത്താണ് സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ നഗരിയിലുടെ കടന്നുപോവുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച എക്‌സ്‌പോയില്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിച്ച ആര്‍ട്ട് ആന്റ് കാലിഗ്രഫി പവലിയന്‍ നാലു സെക്ഷനുകളായാണ് പ്രവര്‍ത്തിക്കുന്നത്.
അറിവും കലാ മികവും പകര്‍ന്നു നല്‍കിയാണ് ദൃശ്യവിരുന്നൊരുക്കിയത്. അറബി അക്ഷരങ്ങളെ പ്രത്യേകമായി ക്രമീകരിച്ച് വരയിലൂടെ ആകര്‍ഷണീത സമ്മാനിച്ച കാലിഗ്രഫി പവലിയന്‍ നാലു സെക്ഷനുകളായാണ് നഗരിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇടംപിടിച്ച് വിദേശ രചനകളും
.....................
കാലിഗ്രഫി എക്‌സിബിഷന്‍ എന്ന ആദ്യ ഭാഗത്ത് ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമുള്ള അറബിക് കാലിഗ്രഫി വിദഗ്ദരുടെ കലാമികവ് ഇടം പിടിച്ചിട്ടുണ്ട്. പ്രമുഖ കാലിഗ്രഫി ആര്‍ട്ടിസ്റ്റ് ശിയാസ് അഹ്‌മദ് ഹുദവിയുടെ നേതൃത്വത്തിലാണ് കാലിഗ്രഫി പവലിയന്‍ പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ വരകള്‍ക്ക് പുറമെ വിദേശത്ത് നിന്ന് തുര്‍ക്കി, ചൈന രാഷ്ട്രങ്ങളില്‍ നിന്നുള്ള വരകള്‍ കൂടി ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്ത അഞ്ചിന് പ്രമുഖ ആര്‍ട്ടിസ്റ്റ് മുഖ്താര്‍ അഹ്‌മദ് ബംഗളൂരു അതിഥിയായി പവലിയെത്തും. കാലിഗ്രഫി രംഗത്തെ അറിവുകളും നൂതന സാധ്യതകളും തുറന്നിടുന്ന ആശയ വിനിമയം കൂടി കാണികള്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും.
വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും മഹത് വചനങ്ങളും മനോഹരമായ ശൈലിയില്‍ വര തീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കണ്ടു പുറത്തിറങ്ങുന്നവര്‍ക്ക് ലൈവ് ആര്‍ട്ട് സെക്ഷനിലേക്ക് നീങ്ങാം.
ഇവിടെ കാണികള്‍ക്ക് മുന്‍പില്‍ തല്‍സമയം വരകള്‍ കൊണ്ട് വിസ്മയ കാഴ്ച തീര്‍ക്കുകയാണ്. കൈ വിരലുകള്‍ കൊണ്ട് കൈക്കരുത്തിന്റെ മികവ് പ്രകടിപ്പിക്കുകയാണ് കലാകാരന്‍മാര്‍. ക്യാന്‍വാസ് , പേപ്പര്‍ എന്നിവയിലാണ് തല്‍സമയ കാലിഗ്രഫി രചന നടത്തുന്നത്.
ഡിജിറ്റല്‍ ബൂത്തിലേക്ക് വരൂ...
................
വരയുടെ വര്‍ണക്കാഴ്ചകളിലൂടെ ഇനി സന്ദര്‍ശകരെത്തുക ഡിജിറ്റല്‍ കാലിഗ്രഫി ബൂത്തിലാണ്. സന്ദര്‍ശകരുടെ പേരുകള്‍ കാലിഗ്രഫിയില്‍ എഴുതി നല്‍കുന്ന ബൂത്തില്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ അവ പ്രദര്‍ശിപ്പിക്കുന്നു.
ഖുര്‍ആന്‍ വചനങ്ങളിലൂടെ ഒരു തീര്‍ഥയാത്ര
.........
വിശുദ്ധ ഖുര്‍ആനിന്റെ മനോഹരമായ വചനങ്ങള്‍ ചന്തമുള്ള കൈയ്യെഴുത്തിലൂടെ അനുഭൂതിയുള്ള ദൃശ്യ വിരുന്നാണ് കാലിഗ്രഫി പവലിയനില്‍ ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ കൈയ്യെഴുത്ത് കോപ്പിയാണ് പ്രദര്‍ശനത്തിലുള്ളത്.
ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേടിയ മുഹമ്മദ് ജസീം ഫൈസി ചെറുമുക്ക് തയാറാക്കിയ കൈയെഴുത്ത് കോപ്പി കാഴ്ചക്കാരില്‍ നവ്യാനുഭൂതി പകരുന്നതാണ്. ഇതോടൊപ്പം മറ്റൊരു യുവ പണ്ഡിതനും ഖുര്‍ആന്‍ ആയത്തുകള്‍ കൈയെഴുത്തിന്റെ മാസ്മരികത തീര്‍ക്കുന്നുണ്ട് പവലിയനില്‍. മംഗലാപുരം കടബ സ്വദേശി ശംസുദ്ദീന്‍ ഫൈസിയാണ് തന്റെ കലാ മികവ് വിശുദ്ധ വചസുകള്‍ പകര്‍ത്തിയെഴുത്തിന് വേണ്ടി ഉപയാഗപ്പെടുത്തിയത്.
The Art and Calligraphy Pavilion at the Samasta Global Expo in Kuniya has emerged as one of the most captivating attractions, offering visitors a visual and spiritual journey through the world of letters and artistic expression.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."