HOME
DETAILS

അറിവിന്റെ ജാലകം; അനുഭൂതിയുടെ കാഴ്ചകള്‍; ഗ്ലോബല്‍ എക്‌സ്‌പോ  രണ്ടാം ദിനത്തിലും സജീവം

  
ഇസ്മാഈല്‍ അരിമ്പ്ര
February 01, 2026 | 7:08 AM

samasta-global-expo-kuniya-day-two-women-focused-exhibition

കുണിയ : അറിവും അനുഭൂതിയും നിറഞ്ഞ ആവിഷ്‌കാരങ്ങള്‍ കൊണ്ട് വര്‍ണക്കാഴ്ചയൊരുക്കി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ ഇന്ന് രണ്ടാം ദിനത്തില്‍. വെള്ളിയാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്ത എക്‌സ് പോയില്‍ ഇന്നലേയും ഇന്നും വനിതകള്‍ക്കാണ് പഠനാവസരം ഒരുക്കിയത്. രണ്ടാം ദിനമായ ഇന്ന് രാവിലെ പ്രദര്‍ശനം ആരംഭിക്കുമ്പോള്‍ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അനേകം പേരാണ് എത്തിച്ചേര്‍ന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തിലൂടെ മദ്‌റസകളിലെയും വനിതാ കോളേജുകളിലേയും വിദ്യാര്‍ഥിനികളും അധ്യാപികമാരും കുടുംബിനികളുമായി  പതിനായിരത്തോളം പേര്‍ക്ക് ഇരു ദിവസങ്ങളിലും സൗകര്യം ചെയ്തിരുന്നു. എന്നാല്‍ ഇതിനു പുറമെ നല്‍കിയ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇന്നലെ  നിര്‍ത്തലാക്കിയിരുന്നു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പ്രദര്‍ശനം വൈകീട്ട് അവസാനിക്കും. എക്‌സ്‌പോ കവാടം, പ്രവേശന നടപടികള്‍ , പവലിയനുകളിലെ  എച്ച്.ആര്‍ എന്നീ മേഖലകളില്‍ ഈ രണ്ടു ദിവസങ്ങളിലും വനിതകളാണ് നിര്‍വഹിക്കുന്നത്. സമസ്തയുടെ കീഴിലുള്ള ഇസ്ലാമിക വനിതാ സ്ഥാപനങ്ങളിലെ അധ്യാപികമാരും വിദ്യാര്‍ഥിനികളുമുള്‍പ്പടെയുള്ള പരിശീലനം നേടിയവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

 ഇസ് ലാമിക ജീവിത പാഠങ്ങള്‍, ആദര്‍ശ പഠനം, കര്‍മ ശാസ്ത്രം,

പരമ്പരാഗത മുസ് ലിം പാരമ്പര്യ ചരിത്രം, മുസ് ലിം ലോകത്തെ നവോത്ഥാനങ്ങള്‍, കേരള  മുസ് ലിംചരിത്രവും സമസ്തയും , വിദ്യാഭ്യാസ മുന്നേറ്റം തുടങ്ങി പഠന മേഖലകളില്‍ അറിവും ചരിത്ര ബോധവും വിദ്യാര്‍ഥിനികള്‍ക്കും കുടുംബിനികള്‍ക്കും ഏറെ ഹൃദ്യമാകുന്നു. ഇസ് ലാമിക ജീവിത പാഠങ്ങളും പൂര്‍വീക മാതൃകകളും വനിതാ എച്ച്. ആറുമാര്‍ മുന്നിലെത്തുന്നവര്‍ക്ക് വിശദീകരിച്ചു നല്‍കുകയും സംശയ നിവാരണം നടത്തുകയും ചെയ്യുന്നു.

 അക്ഷര ലോകത്തെ കൗതുകങ്ങള്‍ പരിചയപ്പെടുത്തുന്ന ആര്‍ട്ട് ആന്റ് കാലിഗ്രഫി, എ.ഐ സാങ്കേതിക സംവിധാനങ്ങളിലൂടെ കര്‍മ ശാസ്ത്ര പഠനവും സംശയ നിവാരണവും, സകാത്ത് പഠനം, വനിതാ കോളേജുകള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന പണ്ഡിത വിദ്യാര്‍ഥികളുടെ ആശയാദര്‍ശ പഠന പവലിയനുകള്‍ എന്നിവ വനിതകള്‍ക്ക് കൂടുതല്‍ പഠന വിഭവങ്ങളാണ് സമ്മാനിച്ചത്. ഇന്ന് വൈകീട്ട് വനിതാ എക്‌സ്‌പോ സമാപിക്കും.
 നാളെ മുതല്‍ പുരുഷന്‍മാര്‍ക്ക് പ്രദര്‍ശനം ആരംഭിക്കും.

 

 

The Samasta Global Expo at Kuniya continued actively into its second day, offering a vibrant blend of knowledge and experiential learning through visually rich and interactive presentations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ സൂര്യൻ ഉദിച്ചു; സഞ്ജുവിന്റെ മണ്ണിൽ വീണത് സാക്ഷാൽ കോഹ്‌ലി

Cricket
  •  an hour ago
No Image

അക്ഷരങ്ങളില്‍ വിസ്മയമൊരുക്കി ആര്‍ട്ട് ആന്റ് കാലിഗ്രഫി പവലിയന്‍

Kerala
  •  2 hours ago
No Image

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചത് നിര്‍മലയോ മൊറാര്‍ജി ദേശായിയോ? അറിയാം കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച അഞ്ച് ധനമന്ത്രിമാരെ..

National
  •  2 hours ago
No Image

പുതിയ ചരിത്രമെഴുതി ഈജിപ്ഷ്യൻ മാന്ത്രികൻ; അത്ഭുത നേട്ടത്തിൽ സലാഹ്

Football
  •  2 hours ago
No Image

ദുബൈ മാരത്തണിൽ എത്യോപ്യൻ ആധിപത്യം; പുരുഷ വിഭാഗത്തിൽ നിബ്രെത് മെലാക്കിനും വനിതകളിൽ അഞ്ചിനാലു ദെസ്സിക്കും കിരീടം

uae
  •  3 hours ago
No Image

ആഗോള അനിശ്ചിതാവസ്ഥയിലും ഇന്ത്യക്ക് വളര്‍ച്ച; രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയെന്നും ധനമന്ത്രി

National
  •  3 hours ago
No Image

പഴമയുടെ പ്രൗഢി; പുതുമയുടെ അനുഭൂതി, അറിവനുഭവങ്ങളുടെ ചിറക് വിടര്‍ത്തി ഗ്ലോബല്‍ എക്‌സ്‌പോ

Kerala
  •  3 hours ago
No Image

സഞ്ജുവോ ഇഷാനോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരായിരിക്കും? മറുപടിയുമായി സ്‌കൈ

Cricket
  •  3 hours ago
No Image

നൂറ്റാണ്ടിന്റെ പ്രയാണ പഥത്തില്‍ സൂര്യശോഭയോടെ; ചരിത്ര സംഗമത്തിന് കാതോര്‍ത്ത് കുണിയ

Kerala
  •  3 hours ago
No Image

കുണിയയില്‍ ചരിത്ര സമ്മേളന വേദി ഒരുങ്ങുന്നു

Kerala
  •  3 hours ago