HOME
DETAILS

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

  
അശ്‌റഫ് കൊണ്ടോട്ടി
February 02, 2026 | 3:15 AM

Bab al-Sudda opened the doors to that golden era

കുണിയ: ചരിത്രം അങ്ങിനെയാണ്... ചിലപ്പോൾ സ്വയം തിരുത്തപ്പെടും. എന്നാൽ ഇസ്‌ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടം എന്ന (ഇസ്‌ലാമിക് ഗോൾഡൻ ഏജ്)  ഗ്ലോബൽ എക്സ്പോ പവലിയൻ കാഴ്ചക്കാരെ ചിതലരിച്ചു പോയ സ്‌പെയിന്റെ ചരിത്ര നാഗരികതയിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. 10-ാം നൂറ്റാണ്ടിലെ സ്‌പെയിനിലെ ഭരണാധികാരി നിർമിച്ച മദീനത്ത് സഹ്‌റ എന്ന നഗരം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ. ആറാം നൂറ്റാണ്ട് മുതൽ 14-ാം നൂറ്റാണ്ട് വരെയുള്ള ഇസ്‌ലാമിന്റെ ഭരണ, സാംസ്‌കാരിക, സാമൂഹിക പശ്ചാത്തല കാഴ്ചയുടെ വിസ്മയം തീർക്കുകയാണ് ഗ്ലോബൽ എക്‌സ്‌പോയിലെ ഇസ്‌ലാമിക് ഗോൾഡൻ ഏജ് എന്ന പവലിയൻ. അന്നത്തെ പ്രമുഖരുടെ കണ്ടുപിടുത്തങ്ങൾ, പ്രാചീനകാലത്തെ ആശുപത്രി, ജലസേചന മാർഗം, ലൈബ്രറി, മതപഠനശാല തുടങ്ങിയവ  ഗതകാല സ്മൃതികളിലേക്കാണ് കാണികളെ നയിക്കുന്നത്.

ബാബ് അൽ സുദ്ദയാണ് രാജകൊട്ടാരത്തിലേക്കുള്ള ഔദ്യോഗിക പ്രവേശന കവാടം. ഇതുവഴിയാണ് ഭരണാധികാരിയുടെ പ്രവേശനം. രാഷ്്ട്രീയ അധികാരവും സാമ്രാജ്യത്വ ശക്തിയും പ്രകടിപ്പിക്കുന്നതിനാണ് ഈ കവാടം നിർമിച്ചത്. കൊട്ടാരത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഈ കവാടം. 14 വലിയ കമാനങ്ങൾ ചേർന്ന് രൂപകൽപന ചെയ്ത വലിയ പോർട്ടിക്കോ ആണ് ഇതിന്റെ പ്രത്യേകത. മുഖ്യപ്രവേശന കവാടം കുതിരക്കാൽ ആകൃതിയിലുള്ളതാണ്. ഇതിന് മുകളിലെ ചെറിയ മണ്ഡപത്തിലാണ് ഖലീഫ പ്രത്യക്ഷപ്പെടുക. പ്രജകൾക്ക് താഴെ പ്രത്യേക ഇരിപ്പിടവുമുണ്ടായിരുന്നു. 

ബാബ് അൽ സുദ്ദ വഴി പ്രവേശിച്ചാൽ ഇസ്‌ലാമിക ശരീഅത്ത് അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന അൻദലുസിലെ മാർക്കറ്റാണ് ആദ്യം കൺമുമ്പിലെത്തുന്നത്. പള്ളികൾക്കും പ്രധാന വഴികൾക്കും ഇടയിലായിരുന്നു ഈ മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. മെഡിറ്ററേനിയൻ വ്യാപാര ശൃംഖലകളുമായി ബന്ധപ്പെട്ട ഈ മാർക്കറ്റുകൾ  സാമ്പത്തിക സമൃദ്ധിയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, അളവ് ഉപരണങ്ങൾ, ഹുക്ക തുടങ്ങി അന്നത്തെ ജീവിത വ്യവസ്ഥയുടെ നേർക്കാഴ്ചയാണ് ഇവിടം. അന്നത്തെ വലിയൊരു ഗ്രന്ഥശാലയും ഇവിടെ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  11 days ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  11 days ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  11 days ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  11 days ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  11 days ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  11 days ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  11 days ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  11 days ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  11 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  11 days ago