HOME
DETAILS

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

  
Web Desk
March 27, 2026 | 5:22 PM

easter day jee main exam rescheduled apply by tomorrow

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ജെഇഇ മെയിൻ പരീക്ഷ എഴുതാൻ പ്രയാസമുള്ള വിദ്യാർഥികൾക്ക് ആശ്വാസവാർത്ത. ഇത്തരക്കാർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീയതി മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മാർച്ച് 28-നകം അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കേണ്ട വിധം

പരീക്ഷാ തീയതിയിൽ മാറ്റം ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കുക:

ഇമെയിൽ വിലാസം: [email protected] എന്ന വിലാസത്തിലേക്ക് അടിയന്തരമായി വിവരങ്ങൾ അയക്കുക.

അവസാന തീയതി: 2026 മാർച്ച് 28.

കർദിനാൾ ബസേലിയോസ് ക്ലീമീസ് ബാവ നൽകിയ നിവേദനത്തെത്തുടർന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായി സുരേഷ് ഗോപി അറിയിച്ചു.

പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ തീരുമാനത്തിൽ കോതമംഗലം രൂപത വൈദിക യോഗം ഉൾപ്പെടെയുള്ളവർ കടുത്ത അമർഷം രേഖപ്പെടുത്തിയിരുന്നു. ഇത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനവും ഉയർന്നു. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് ഇപ്പോൾ എൻ.ടി.എ (NTA) നടപടി സ്വീകരിച്ചിരിക്കുന്നത്.

 

the recent protests regarding the scheduling of the JEE Main exam on Easter Sunday, the central government has announced that students unable to attend can opt for an alternative date. Union Minister Suresh Gopi confirmed that the Education Ministry has granted this provision following a request by Cardinal Baselios Cleemis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  3 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  3 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  3 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  3 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  3 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  3 days ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  3 days ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  3 days ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  3 days ago
No Image

യു.ഡി.എഫ് മന്ത്രിസഭ: ചാണ്ടി ഉമ്മനെയും കാപ്പനെയും ഒഴിവാക്കിയത് അവസാനനിമിഷം

Kerala
  •  3 days ago