HOME
DETAILS

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

  
Web Desk
March 27, 2026 | 4:13 PM

dubai supports lebanon medical kits and essential medicines sent

ദുബൈ: യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ലെബനനിലെ അഭയാർഥികൾക്കായി യുഎഇയുടെ സഹായഹസ്തം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം 'ദുബൈ ഹ്യൂമാനിറ്റേറിയൻ' (DXBH) ആണ് 21.5 മെട്രിക് ടൺ അവശ്യ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ലെബനനിലേക്ക് അയച്ചത്. ലോകാരോഗ്യ സംഘടനയുടെ (WHO) മേൽനോട്ടത്തിലുള്ള ഈ സഹായങ്ങൾ നാല് വലിയ ട്രക്കുകളിലായാണ് ദുബൈ നിന്ന് പുറപ്പെട്ടത്.

21.5 മെട്രിക് ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും ലോകാരോഗ്യ സംഘടനയുടെ (WHO) സഹകരണത്തോടെ ലെബനനിലെ കുടിയിറക്കപ്പെട്ട സമൂഹങ്ങളിലേക്ക് എത്തിക്കും. ദുബൈ ഹ്യൂമാനിറ്റേറിയന്റെ നേതൃത്വത്തിലായിരിക്കും ട്രക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുക. ഗതാഗത ചെലവുകൾ 'ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ ഇംപാക്ട് ഫണ്ട്' (GHIF) വഹിക്കും.

പ്രതിസന്ധി നേരിടുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അതിവേഗം സഹായമെത്തിക്കാനുള്ള ദുബൈയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലും തടസ്സമില്ലാതെ സഹായമെത്തിക്കാൻ ഞങ്ങളുടെ സംവിധാനങ്ങൾ സജ്ജമാണ് എന്ന് ദുബൈ ഹ്യൂമാനിറ്റേറിയൻ സിഇഒ ഗ്യൂസെപ്പെ സാബ വ്യക്തമാക്കി.

 

Under the directives of His Highness Sheikh Mohammed bin Rashid Al Maktoum, Dubai Humanitarian has dispatched 21.5 tonnes of essential medical supplies and medicines to support displaced communities in Lebanon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ യോല്ലോ  അലര്‍ട്ട് 

Kerala
  •  8 days ago
No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  8 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  8 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  8 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  8 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  8 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യഥാര്‍ത്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  8 days ago
No Image

ഇന്ധനക്ഷാമം:  സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി

National
  •  8 days ago
No Image

ശസ്ത്രക്രിയക്കായി സോണിയ ഗാന്ധി ആശുപത്രിയിൽ; ഈ വർഷം ചികിത്സ തേടുന്നത് മൂന്നാം തവണ

National
  •  8 days ago