റമദാൻ ഒരുക്കങ്ങൾ പൂർത്തിയായി; നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടെ പട്ടിക പുറത്ത്
മക്ക/മദീന: റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രത്യേക പ്രാർഥനകൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരുടെ പട്ടികയ്ക്ക് അംഗീകാരം നൽകി ഇരുഹറം മതകാര്യ വകുപ്പ്. ഇതുപ്രകാരം തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് പണ്ഡിതർ നേതൃത്വം നൽകും. ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ-സുദൈസ്, ഷെയ്ഖ് ബദർ അൽ-തുർക്കി, ഷെയ്ഖ് അബ്ദുള്ള അൽ-ജുഹാനി, ഷെയ്ഖ് യാസർ അൽ-ദോസരി, ബന്ദർ ബലീല എന്നിവർ മക്കയിൽ പ്രാർഥനകൾക്ക് നേതൃത്വം നൽകും.
ഷെയ്ഖ് സലാഹ് അൽ-ബുദൈർ, ഷെയ്ഖ് അബ്ദുള്ള അൽ-ഖറാഫി, ഷെയ്ഖ് ഖാലിദ് അൽ-ഹന്ന, ഷെയ്ഖ് മുഹമ്മദ് ബർഹാജി, ഷെയ്ഖ് അബ്ദുൽ മുഹ്സിൻ അൽ-ഖാസിം എന്നിവർ മദീനയിലെ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും. റമദാൻ അനുബന്ധിച്ച് നിരവധി പദ്ധതികൾ ഇതിനോടകം മതകാര്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹറമിലെത്തുന്ന വിശ്വാസികളുടെ അനുഭവം കൂടുതൽ സമ്പന്നമാക്കുക, ഖുർആനും പ്രവാചക ചര്യ (സുന്നത്ത്) പഠിപ്പിക്കുക, വിവർത്തനത്തിലും ഭാഷാ സേവനങ്ങളിലും നേതൃത്വം നൽകുക, ജീവനക്കാരുടെ കഴിവുകളും പ്രാപ്തിയും വികസിപ്പിക്കുക, ലോകമെമ്പാടുമുള്ള മുസ്‌ലിംകളുമായുള്ള ആശയവിനിമയം ശക്തമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. വിശ്വാസികൾക്ക് മികച്ച അനുഭവങ്ങൾ ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
The General Presidency of Religious Affairs approves the official list of imams for Taraweeh and Tahajjud prayers at the Grand Mosque in Makkah and the Prophet's Mosque in Madinah for Ramadan 2026. The plan aims to enrich the spiritual experience of pilgrims through advanced digital services and guidance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."