നായയെ നടത്തുന്നതിനിടെ ലഹരി വില്‍പ്പന; ബഹ്‌റൈനില്‍ യുവതി പിടിയില്‍
മനാമ: വളര്‍ത്തു നായയെ നടത്താന്‍ പുറത്തിറങ്ങുന്നുവെന്ന വ്യാജേനയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ ഫിലിപ്പിനോ സ്വദേശിനിയായ യുവതിയെ ബഹ്‌റൈനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആന്റി നാര്‍കോട്ടിക് വിഭാഗം നടത്തിയ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഭാഗമായാണ് നടപടി.
യുവതി നായയോടൊപ്പം നടക്കുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ ഉപേക്ഷിക്കുകയും പിന്നീട് അത് ഇടപാടുകാര്‍ കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി യുവതിയെ തടഞ്ഞുവെച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ കൈവശവും താമസസ്ഥലത്തുനിന്നും മയക്കുമരുന്ന് പാക്കറ്റുകളും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന വളര്‍ത്തുനായകളെ പിന്നീട് അധികൃതര്‍ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രാഥമിക ചോദ്യം ചെയ്യലില്‍, ഓരോ ഇടപാടിനും നിശ്ചിത തുക ഈടാക്കിയിരുന്നതായി യുവതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പ്പന, വിതരണം, ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസ് ഇപ്പോള്‍ ബന്ധപ്പെട്ട ക്രിമിനല്‍ കോടതിയുടെ പരിഗണനയിലാണ്. ബഹ്‌റൈനില്‍ ലഹരിമരുന്ന് കേസുകളോട് കര്‍ശനമായ നിയമനടപടികളാണ് സ്വീകരിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
A Filipino woman was arrested in Bahrain for selling drugs while walking her dog. Police seized narcotics and registered multiple charges. The case is now under court review.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."