രുചിക്കൂട്ടൊരുക്കി ഓണം-ബലിപെരുന്നാള്‍ ഭക്ഷ്യമേള
ഉദുമ: ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ഓണം-ബലിപെരുന്നാള്‍ ഭക്ഷ്യമേള ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍ അവരവരുടെ വീടുകളില്‍ നിന്നു തയാറാക്കി കൊണ്ടു വന്ന പലഹാരങ്ങളുടെ വിപണന മേള സംഘടിപ്പിച്ചു. വിവിധതരം പായസങ്ങളും ഉണ്ണിയപ്പം, അട, സീറ, നെയ്യപ്പം, പഴംപൊരി, ഉന്നക്കായ, അരിയുണ്ട, ഹല്‍വ, കൊരട്ടയപ്പം, ഗോളിബജ, കൊഴുക്കട്ട എന്നിവ മേളയില്‍ വില്‍പന നടത്തി. കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളജ് അസി. പ്രൊഫസര്‍ ഡോ. പി.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കല്‍, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി രതീഷ് കുമാര്‍, കൃഷി ഓഫിസര്‍ ജ്യോതി കുമാരി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാം വാതുക്കല്‍, ഫാത്തിമത്ത് നസീറ, രജിതാ അശോകന്‍, ശ്യാമള മലാംകുന്ന്, മുന്‍ മെമ്പര്‍ ബി ബാലകൃഷ്ണന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.വി അഭിരാം, പ്രിന്‍സിപ്പല്‍ കെ.വി അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."