HOME
DETAILS

നിശ്ചയദാർഢ്യത്തോടെ നിസ്വാർഥ സേവനം

  
February 05, 2026 | 3:15 AM

selfless service with determination skssf viqaya volunteers

കുണിയ: ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ എത്ര കഠിനമേറിയാലും അവ ഞങ്ങളെ തളർത്തില്ല... സമസ്ത ശതാബ്ദി സമ്മേളന ക്യാംപ് നഗരിയിൽ നേതാക്കളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഓരോ വളണ്ടിയറും സ്വയം പറഞ്ഞുകൊണ്ടിരുന്നു. ചരിത്രത്തിലേക്ക് കൊടി ഉയരും മുമ്പേ സേവനത്തിൽ സജ്ജമെന്നറിയിച്ച് വളണ്ടിയർ സംഗമവും ഒരുക്കിയിരുന്നു. ക്യാംപ് നഗരിയിൽ ഇന്നലെ ഉച്ചക്ക് 1.30 ഓടെ നടന്ന വളണ്ടിയർ സംഗമത്തിൽ എസ്.കെ.എസ്.എസ്.എഫ് വിഖായ, ത്വലബ, പ്രാദേശിക വളണ്ടിയർമാർ ഉൾപ്പെടെ 3313 വളണ്ടിയർമാരാണ് പങ്കെടുത്തത്. 

വളണ്ടിയർ ക്യാപ്റ്റൻ ഒ.പി.എം അഷ്റഫിന്റെ അധ്യക്ഷതയിൽ യു.എ.ഇ എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്ദുറഹ്‌മാൻ ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. ക്യാംപ് നഗരിയിൽ നടന്ന സംഗമത്തിൽ മുസ്തഫ അഷ്റഫി കക്കുപ്പടി, ബഷീർ അസ്അദി നമ്പ്രം, മുഹ്യുദ്ധീൻ കുട്ടി യമാനി, റഷീദ് ഫൈസി കാളികാവ്, അബ്ദു സത്താർ ദാരിമി തിരുവത്ര, സലാം ഫറൂഖ്, ഷാരീഖ് ആലപ്പുഴ, അനസ് ഒളവറ തുടങ്ങിയവർ സംസാരിച്ചു. ഫഖ്‌റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളിയുടെ ഭക്തിസാന്ദ്രമായ പ്രാർഥനയിലലിഞ്ഞ് ചരിത്ര മഹാസമ്മേളനത്തിൽ നിസ്വാർഥ സേവനം കൊണ്ട് തങ്ങളെ അടയാളപ്പെടുത്തണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഓരോ വളണ്ടിയറും സേവനവീഥിയിലേക്കിറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ അടുത്തറിയാൻ തമിഴ്നാട്ടിൽനിന്നും അവരെത്തി

samastha-centenary
  •  2 hours ago
No Image

എന്തോര് പിരിസൊന്നേ, കാസ്രാട്ടേ ബർത്താനം... പൈതൃക പാരമ്പര്യം, ഇശലിന്റെ ഈരടികൾ

Kerala
  •  2 hours ago
No Image

വിസ്മയങ്ങളുടെ മായാലോകത്തിലേക്ക് ഒഴുകിയെത്തി പുരുഷാരം

samastha-centenary
  •  2 hours ago
No Image

പെന്‍ഡ്രൈവുകള്‍ ഇനിയില്ല, 'സ്മാര്‍ട് മദ്‌റസ' ആപ്പുമായി സമസ്ത ഇ-ലേണിങ്

Kerala
  •  3 hours ago
No Image

മതത്തിന്റെ ധര്‍മം ജനങ്ങളെ യഥാര്‍ഥ പാതയില്‍ നയിക്കല്‍: ജിഫ്‌രി തങ്ങള്‍

samastha-centenary
  •  3 hours ago
No Image

സമസ്ത കേരളം കാത്തുസൂക്ഷിക്കുന്ന വിശ്വാസ ധാര: സാദിഖലി തങ്ങൾ

Kerala
  •  3 hours ago
No Image

സംസ്ഥാന ബജറ്റ്; തുടർ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി, കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു; വിശദമായറിയാം

Kerala
  •  3 hours ago
No Image

ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള ഫെല്ലോഷിപ്പ് ഈ മാസം മുതല്‍

Kerala
  •  3 hours ago
No Image

എസ്.ഐ.ആര്‍; നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി

Kerala
  •  3 hours ago
No Image

വെള്ളാപ്പള്ളിയുടെ കള്ളംപൊളിച്ച് സഭയിൽ കണക്കുകൾ; കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്ത്യൻ മാനേജ്‌മെന്റിന്; 370 അല്ല, എട്ടു ജില്ലകളിൽ മാത്രം ഈഴവർക്ക് 403 സ്‌കൂളുകൾ

Kerala
  •  4 hours ago