കിഡ്നി, കാന്‍സര്‍ ചികിത്സാ സഹായം; അപേക്ഷ ക്ഷണിച്ചു
ഗൂഡല്ലൂര്‍: സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ സഊദി നാഷനല്‍ കമ്മിറ്റി എസ്.കെ.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സഹചാരി റലീഫ്സെല് മുഖേന നിര്‍ധനരായ കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് നല്കുന്ന ധനസഹായത്തിനും വിധവ പെന്‍ഷനും നീലഗിരി ജില്ലാ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം അനുവദിക്കും. നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ശാഖാ ജനറല്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോമുകള്‍ക്ക് ജില്ലാ സഹചാരി കണ്‍വീനര്‍ ടി.പി മുനീര്‍ ചെമ്പാല (9659372537) സൈതലവി റഹ്മാനി ദേവാല (9487365365) എന്നിവരെ ബന്ധപ്പെടാനും ഗൂഡല്ലൂര്‍ ടൗണ്‍ മദ്റസയില്‍ ചേര്‍ന്ന ജില്ലാ സഹചാരി യോഗം തീരുമാനിച്ചു.
ശുഐബ് നിസാമി അധ്യക്ഷനായി. മുജീബ് റഹ്മാന് മൗലവി, ദില്‍ശാദ് ഉപ്പട്ടി, ഗഫൂര്‍ റഹ്മാനി പാക്കണ, മുനീര്‍ ടി.പി ചെമ്പാല, ഫള്ലുറഹ്മാന് ദാരിമി, ഹനീഫ ഫൈസി കോഴിപ്പാലം, ശാഫി മാസ്റ്റര്‍ ഒറ്റുവയല്‍, റിയാസ് പാട്ടവയല്‍, അബ്ദുറഹ്മാന് ഫൈസി, സുലൈമാന്‍ ഫസ്റ്റ്മൈല്‍, മുഹമ്മദലി പാടന്തറ, മുര്‍ശിദ് പെരിയശോല, ശമീര്‍ ലത്വീഫി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."