കരുണയുടെ മരം നട്ടു
കുന്നംകുളം: അഗതികളുടെ അമ്മയായ വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ സാക്ഷിയാക്കി അഗതിയൂര്‍ കലശമലയിലെ ആര്യലോക് ആശ്രമത്തില്‍ സംഘടിപ്പിച്ച കനിവിന്റെ മാലാഖയുടെ അനുസ്മരണം മാര്‍ അപ്രേം മെത്രാപ്പോലീത്ത ആശ്രമാങ്കണത്തില്‍ മദര്‍ തെരേസയുടെ പേരില്‍ ഔഷധ വൃക്ഷം നട്ട് പിടിപ്പിച്ച് ഉദ്ഘാടനം ചെയ്തു.
സമൂഹത്തില്‍ അഗതികളായവരെ അറപ്പും വെറുപ്പും മറന്ന് ശുശ്രൂഷിച്ച മദറിന്റെ സേവനം നാം മാതൃകയാക്കേണ്ടതാണെന്ന അദേഹം വ്യക്തമാക്കി. ആര്യലോക് ആശ്രമത്തില്‍ നട്ട് പിടിപ്പിക്കുന്ന വൃക്ഷം സമൂഹത്തിന് കാരുണ്യത്തിന്റെ തണലേകാന്‍ സ്വയം പ്രാപ്തരാവുക എന്ന സന്ദേശം ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്.
ജീവകാരുണ്യ രംഗത്തും, സാമൂഹ്യ സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് ആര്യമഹര്‍ഷി അധ്യക്ഷനായി. മുള്ളൂര്‍ക്കര മുഹമ്മദാലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. കരീം പന്നിത്തടം, സേക്‌സന്‍ അഡ്വ. പ്രതാപന്‍, ബാലചന്ദ്രന്‍ വടാശ്ശരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."