HOME
DETAILS

വിഷൻ 2030; നൂറു കോടി റിയാലിന്റെ ആരോഗ്യ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മക്ക ഡെപ്യൂട്ടി അമീർ 

  
February 12, 2026 | 2:12 PM

saudi health ministry launches billion riyal projects makkah

ജിദ്ദ: മക്കയിൽ ആരോഗ്യമേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാനൊരുങ്ങി സഊദി ആരോ​ഗ്യ മന്ത്രാലയം. നൂറു കോടിയിലധികം റിയാൽ ചിലവഴിച്ചുള്ള വൻകിട പദ്ധതികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. മക്ക അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ മക്ക ഡെപ്യൂട്ടി അമീർ സൗദ് ബിൻ മിശ്അൽ രാജകുമാരനാണ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചത്. ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ ചടങ്ങിൽ സംബന്ധിച്ചു. ഇതുപ്രകാരം മക്ക ആശുപത്രിയുടെ മുഖഛായ മാറ്റുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇവിടെ 500 ബെഡ്ഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. സർജറി, കാർഡിയോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി, എൻഡോസ്കോപ്പി, ഡേ സർജറി തുടങ്ങി അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാണ്. മികച്ച വൈദ്യസഹായം ഉറപ്പാക്കുന്നതിനായി അൽ-ലൈത്ത് ജനറൽ ഹോസ്പിറ്റലിലും ബെഡ്ഡുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. സഊദി വിഷൻ 2030ന്റെ ഭാഗമായുള്ള ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ് ഈ പരിഷ്ക്കാരങ്ങൾ ആശുപത്രികളിൽ നടപ്പിലാക്കിയിട്ടുള്ളത്.

ഉയർന്ന ജീവിത നിലവാരം, ആരോ​ഗ്യമുള്ള ജനതയെ വാർത്തെടുക്കുക അതിനായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. നിലവിൽ മക്ക മേഖലയിൽ 223ലധികം ആരോഗ്യ കേന്ദ്രങ്ങളിലായി 29 ലക്ഷത്തിലധികം ആളുകൾക്ക് സേവനം ലഭ്യമാണ്.

Saudi Arabia's Ministry of Health has launched massive healthcare projects in Makkah worth over SR1 billion. The initiatives include the 500-bed Makkah General Hospital and upgrades to Al-Laith General Hospital, aligned with Saudi Vision 2030's Health Sector Transformation Program.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  23 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  23 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  23 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  23 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  23 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  23 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  23 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  23 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  23 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  23 days ago