HOME
DETAILS

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ അരിവിതരണം അവതാളത്തിലായത് ഉദ്യോഗസ്ഥ പോരില്‍

  
backup
September 11 2016 | 18:09 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3-7

കൊച്ചി: ഓണത്തിന് മുന്‍പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ അരിവിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം അവതാളത്തിലാക്കിയത് വകുപ്പ് തലത്തിലെ ഉദ്യോഗസ്ഥ പോര്.
വിദ്യാഭ്യാസ വകുപ്പിലെയും ഭക്ഷ്യവകുപ്പിലെയും ഉദ്യോഗസ്ഥരും സപ്ലൈകോ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ പരസ്പരം പഴിചാരി നിന്നപ്പോള്‍ വകുപ്പ് മന്ത്രിമാര്‍ നോക്കുകുത്തികളായി മാറി. ഉച്ചഭക്ഷണത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണത്തിനു അഞ്ചുകിലോ വീതം അരി സൗജന്യമായി നല്‍കുന്ന പദ്ധതി പുതിയതല്ലെന്നിരിക്കെ ഈ പദ്ധതി സംബന്ധിച്ച മുന്നൊരുക്കം നടത്താതെ പോയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി മാറി.
സ്‌കൂള്‍ അടയ്ക്കുന്നതിന് മുന്‍പ് അരിവിതരണം ചെയ്യുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയും സ്‌കൂള്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി ഓണത്തിന് മുന്നോടിയായി തന്നെ അരിവിതരണം ചെയ്യാനുള്ള നീക്കവും ഉദ്യോഗസ്ഥതലത്തിലെ അലംഭാവംമൂലം പാളി. അരി ലഭിക്കാതെയായതോടെ ഓണത്തിനുള്ള അരിവിതരണം ഓണം കഴിഞ്ഞിട്ടാകാമെന്ന് തീരുമാനത്തിലേക്ക് സ്‌കൂളുകളും എത്തി. അവധിക്കാലത്ത് സ്‌കൂള്‍ കുട്ടികള്‍ അരി വാങ്ങാനായി മാത്രം എത്തുകയില്ലെന്നതും അര്‍ഹരായ ഓരോ കുട്ടികളെയും ഫോണില്‍ വിളിച്ചുവരുത്തി നല്‍കുക പ്രയോഗികമല്ലെന്നുമാണ് സ്‌കൂള്‍ അധികൃതരും പറയുന്നത്.
ഓണത്തിനുള്ള സൗജന്യ അരിവിതരണം അട്ടിമറിച്ചതിനുപിന്നില്‍ സപ്ലൈകോയ്ക്കാണ് ഉത്തരവാദിത്വമെന്നാണ് വിദ്യാഭ്യാസവകുപ്പ് കുറ്റപ്പെടുത്തുന്നത്. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് നിലവില്‍ ഉണ്ടായിരിക്കെ അതിന് അനുസൃതമായി അരി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതെ പുതിയ കണക്ക് ചോദിക്കേണ്ട കാര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടികാട്ടുന്നത്.
 എന്നാല്‍ അരി വാങ്ങുന്നതിനുള്ള അനുവാദം വൈകിപ്പിച്ചത് വിദ്യാഭ്യാസ വകുപ്പാണെന്നും പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റേതായതിനാല്‍ നടത്തിപ്പ് ഡി.പി.ഐയ്ക്കാണെന്നുമാണ്  ഭക്ഷ്യവകുപ്പും സപ്ലൈകോയും വിശദീകരിക്കുന്നത്.
സൗജന്യ അരിക്ക്  അര്‍ഹരായിട്ടുള്ള കുട്ടികളുടെ എണ്ണം 26,54365 ആണ്. ഇവര്‍ക്ക് അഞ്ചുകിലോ വീതം നല്‍കുന്നതിനായി 13271 മെട്രിക് ടണ്‍ അരിയാണ് ആവശ്യമായിരുന്നത്. എന്നാല്‍ ഇതില്‍ 4767 ടണ്‍ അരി മാത്രമാണ് സപ്ലൈകോയുടെ കൈയില്‍ ഉണ്ടായിരുന്നത്. ബാക്കിവരുന്ന 8,504 മെട്രിക് ടണ്‍ അരിയും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ്.  
  ഈ വര്‍ഷത്തെ അരിവിതരണ പദ്ധതി സംബന്ധിച്ച് ഓഗസ്റ്റ് 31 വരെ യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ലെന്നാണ് സപ്ലൈകോ പറയുന്നത്. ഓഗസ്റ്റ് 31ന് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ഉത്തരവ് ലഭിക്കുമ്പോള്‍ അരി പൊതുവിപണിയില്‍ നിന്ന് വാങ്ങി നല്‍കേണ്ട അവസ്ഥയായിരുന്നു. ഇ- ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അരി വാങ്ങുന്നതിന് സാവകാശമില്ലാത്തതിനാല്‍ പ്രദേശിക വിപണിയില്‍ നിന്ന് അരിവാങ്ങി നല്‍കാന്‍ സെപ്റ്റംബര്‍ എട്ടിനാണ് സപ്ലൈകോ എം.ഡി ഡിപ്പോകള്‍ക്ക് അനുവാദം നല്‍കിയത്.
 ഇതിനിടയില്‍ എത്രത്തോളം അരിവേണമെന്ന നിര്‍ദേശം ലഭിച്ചിരുന്നില്ലെന്നാണ് സപ്ലൈകോയുടെ വാദം. എന്നാല്‍ ഓണത്തോടനുബന്ധിച്ച് അരി എത്രവേണമെന്നതിന്റെ കണക്ക് സപ്ലൈകോയുടെ കൈയില്‍ ഉണ്ടെന്നും അതനുസരിച്ച് നേരത്തെ തന്നെ ആവശ്യമായ അരി സംഭരിക്കാമായിരുന്നെന്നുമാണ് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.
 ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് 13,000 ത്തോളം സ്‌കൂളുകളില്‍ നിന്ന് ഓഗസ്റ്റ് 16 ന് എ.ഇ.ഒ മാര്‍ സംഭരിച്ച് ഡി.പി.ഐയ്ക്ക് നല്‍കിയിരുന്നതാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. എല്ലാമാസവും ഉച്ചഭക്ഷണപദ്ധതിയിലുള്ള കുട്ടികളുടെ കണക്ക് സപ്ലൈകോയ്ക്ക് ലഭിക്കുന്നതുമാണ്. ആവശ്യമായ അരി ഇ- ടെന്ററിലൂടെ സമാഹരിക്കാതെ അരി പ്രാദേശിക വിപണയില്‍ നിന്ന് നേരിട്ട് വാങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ നടത്തിയ നീക്കമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഇതിന് ചുക്കാന്‍ പിടിച്ചതും സര്‍ക്കാരിന് മോശം പ്രതിഛായ ഉണ്ടാക്കിയതും പ്രതിപക്ഷത്തോട് അനുഭാവമുള്ള ഉദ്യോഗസ്ഥരാണെന്നാണ് ഭരണപക്ഷ അനൂകൂല സംഘടകള്‍ ആരോപിക്കുന്നത്.  വകുപ്പ് തലത്തിലെ പോരിനിടയില്‍ കഴിഞ്ഞദിവസവും അരി ലഭിക്കുന്ന പ്രതീക്ഷയില്‍ സ്‌കൂളുകളില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കും നിരാശയോടെ മടങ്ങേണ്ടിവന്നു.
സ്‌കൂള്‍ തലത്തിലെ അരിവിതരണം അവതാളത്തിലായിട്ടും വിദ്യാഭ്യാസമന്ത്രിക്കും ഭക്ഷ്യവകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ എല്ലാ ശരിയാകുമെന്ന പ്രസ്താവനയിറക്കേണ്ട അവസ്ഥയുമായിരുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago