HOME
DETAILS

ധോണിയുടെ ലോക റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിൽ തിളങ്ങി സൂപ്പർതാരം

  
Web Desk
February 15, 2026 | 12:20 PM

quinton de kock create historical achievement in t20 worldcup

അഹമ്മദാബാദ്: ടി-20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക സൂപ്പർ എട്ടിലേക്ക് മുന്നേറിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 17 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

മത്സരത്തിൽ ഒരു ചരിത്രനേട്ടവും സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡിസ്മിസലുകൾ നടത്തുന്ന വിക്കറ്റ് കീപ്പറായി മാറിയാണ് ഡികോക്ക് ചരിത്രം സൃഷ്ടിച്ചത്. 33 ഡിസ്മിസലുകൾ ടി-20 ലോകകപ്പിൽ നടത്തി കൊണ്ടാണ് ഡി കോക്ക് പുതിയ നേട്ടം കൈവരിച്ചത്. 

32 ഡിസ്മിസലുകൾ വീതം നടത്തിയ ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയെയും സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റർ എ ബി ഡിവില്ലിയേഴ്സിനെയും ഒരുമിച്ച് മറികടന്നു കൊണ്ടാണ് ഡി കോക്കിന്റെ നേട്ടം. കിവീസ് ഓപ്പണർ ടിം സൈഫർട്ടിനെ ക്യാച്ചിലൂടെ പുറത്താക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

മത്സരത്തിൽ സൗത്ത് ആഫ്രിക്ക ക്യാപ്റ്റൻ എയ്ഡൻ മാര്കരീമിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ജയിച്ചു കയറിയത്. 44 പന്തിൽ പുറത്താവാതെ 86 റൺസ് നേടിയാണ് സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

ന്യൂസിലാൻഡിനെ എറിഞ്ഞു വീഴ്ത്തിയത് മാർക്കോ ജാൻസൻ ആയിരുന്നു. നാല് വിക്കറ്റുകളാണ് മാർക്കോ സ്വന്തമാക്കിയത്.  കേശവ് മഹാരാജ്, ലുങ്കി എൻകിടി, കോർബിൻ ബോഷ് എന്നിവർ ഓരോ വീതം വിക്കറ്റുകളും നേടി. മാർക്ക് ചാപ്പ്മാൻ കിവികൾക്ക് വേണ്ടി 26 പന്തൽ 48 റൺസ് നേടി. ഡാറിൽ മിച്ചൻ 24 പന്തിൽ 32 റൺസും ഓപ്പണർ ഫിൻ അലൻ 17 പന്തിൽ 31 റൺസും സ്വന്തമാക്കി.

South Africa's wicketkeeper Quinton de Kock has made history in the T20 World Cup. De Kock has created history by becoming the wicketkeeper with the most dismissals in the history of the T20 World Cup. De Kock achieved the new feat by taking 33 dismissals in the T20 World Cup. De Kock's achievement has surpassed Indian legend MS Dhoni and South Africa's all-time batsman AB de Villiers, who each took 32 dismissals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിനെ കബളിപ്പിച്ച് 2.4 മില്യൺ ദിർഹം തട്ടിയെടുത്തു; യുവതിക്കും പങ്കാളിക്കും 3 വർഷം തടവുശിക്ഷ വിധിച്ച് അപ്പീൽ കോടതി 

uae
  •  2 hours ago
No Image

ചൊവ്വാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

എഐ എൻട്രി ലെവൽ ജോലികളെ ഇല്ലാതാക്കുമോ? തൊഴിൽ വിപണിയിലെ പുതിയ മാറ്റങ്ങൾ അറിയാം

uae
  •  2 hours ago
No Image

ആത്മഹത്യ ചെയ്ത ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  3 hours ago
No Image

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്; കെ.സി വേണുഗോപാലുമായി സംസാരിച്ചു, പദവിയും പരിഗണനയില്‍

Kerala
  •  3 hours ago
No Image

'അന്യഗ്രഹ ജീവികളുണ്ട്, പക്ഷേ അവ ഏരിയ 21 ല്‍ അല്ല'- വെളിപ്പെടുത്തലുമായി ഒബാമ

International
  •  4 hours ago
No Image

ദിവസവും സൈക്കിള്‍ ചവിട്ടി അവര്‍ അംഗനവാടിയിലെത്തും, വൃത്തിയാക്കി പായ വിരിച്ച് ഒരിക്കലും വരാത്ത കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കും; ഒഡിഷയിലെ ദലിത് യുവതിയുടെ കഥ

National
  •  4 hours ago
No Image

വോട്ടിനായി പണവും കുക്കറും നല്‍കി, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് തിരികെ വാങ്ങി; ഒടുവില്‍ ഫലം വന്നപ്പോഴോ... 

National
  •  6 hours ago
No Image

അള്‍ട്രാവയലറ്റ് വികിരണം: മൂന്നാറിലും ചെങ്ങന്നൂരും ഓറഞ്ച് അലര്‍ട്ട്, ജോലി സമയത്തില്‍ മാറ്റം

Kerala
  •  6 hours ago
No Image

പിടിയിലായത് സ്വര്‍ണമാല വിഴുങ്ങിയതിന്, സ്‌കാനിങ്ങില്‍ വയറ്റില്‍ കമ്മലും; മോഷ്ടാവിനെ പിടികൂടി വെട്ടിലായി പൊലിസ്; തൊണ്ടി മുതല്‍ പുറത്തുവരാന്‍ നാലുദിവസമായി കാത്തിരിപ്പ്  

Kerala
  •  6 hours ago