ഖത്തറിൽ സർക്കാർ മേഖലയിലെ റമദാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ജോലി അഞ്ച് മണിക്കൂർ, 30% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ ഖത്തറിലെ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ഔദ്യോഗിക പ്രവൃത്തിസമയം മന്ത്രിസഭാ സെക്രട്ടേറിയറ്റ് ജനറൽ പ്രഖ്യാപിച്ചു. ഇതുപ്രകാരം സർക്കാർ ജീവനക്കാർക്ക് പ്രതിദിനം അഞ്ച് മണിക്കൂറായിരിക്കും ജോലി സമയം. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഔദ്യോഗിക സമയം.
ജോലി ആവശ്യകതകൾ പൂർത്തിയാക്കുന്നതിനും അഞ്ച് മണിക്കൂർ പ്രവൃത്തിസമയം തികയ്ക്കുന്നതിനും വിധേയമായി രാവിലെ 10 മണി വരെ ജോലിയിൽ പ്രവേശിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ഒരു കമ്പനിയിലെ ആകെ ജീവനക്കാരുടെ 30 ശതമാനം പേർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുണ്ട്. അമ്മമാർക്കും, ഭിന്നശേഷിക്കാർക്കുമായിരിക്കും ഇതിൽ ഏറ്റവും മുൻഗണന. സ്ഥാപനങ്ങളുടെ ജോലിയെ ബാധിക്കാത്ത തരത്തിലാണ് മന്ത്രാലയം സമയം നിശ്ചയിച്ചിരിക്കുന്നത്.
Qatar announces 5-hour workdays (9 AM – 2 PM) for the government sector during Ramadan. The policy includes flexible start times and permits up to 30% of employees to work remotely, prioritizing Qatari mothers and people with disabilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."