HOME
DETAILS

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  
May 18, 2026 | 8:01 AM

fighter-jets-collide-during-airshow-in-us-pilots-miraculously-survive

വാഷിങ്ടണ്‍: യു.എസില്‍ എയര്‍ഷോയ്ക്കിടെ രണ്ട് യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അമേരിക്കയിലെ ഇഡാഹോയിലെ മൗണ്ടന്‍ ഹോം എയര്‍ബേസില്‍ നടന്ന എയര്‍ഷോയ്ക്കിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍നിന്ന് രണ്ട് വിമാനങ്ങളിലെയും നാല് ജീവനക്കാരേ സുരക്ഷിതമായി പുറത്തെത്തിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അമേരിക്കയുടെ ഇ.എ-18ജി ഗ്രൗളര്‍ ഇരു സീറ്റുകളുള്ള ജെറ്റ് വിമാനങ്ങളാണ് അപകടത്തില്‍പെട്ടത്. എയര്‍ഷോയ്ക്കിടെ മുകളിലുണ്ടായിരുന്ന വിമാനം താഴത്തെ വിമാനത്തില്‍ കുരുങ്ങുകയും വിമാനങ്ങള്‍ ഇരുദിശയിലേക്ക് കുത്തനെ നിന്ന സമയത്ത് നാല് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുകയുമായിരുന്നു. നിലത്തു വീണയുടന്‍ വിമാനങ്ങള്‍ക്ക് തീപിടിക്കുകയും വലിയ രീതിയില്‍ സ്‌ഫോടനമുണ്ടാവുകയും ചെയ്തു. 

പൈലറ്റുമാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. വ്യോമപ്രകടനം കാണാനെത്തിയ കാണികള്‍ക്കോ ബേസിലെ ജീവനക്കാര്‍ക്കോ അപകടമുണ്ടായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മൗണ്ടന്‍ ഹോം എയര്‍ഫോഴ്‌സ് ബേസ് ഉടനടി അടച്ചുപൂട്ടുകയും ഷോ റദ്ദാക്കുകയും ചെയ്തു.

 

Two fighter jets collided during an airshow in the United States, causing panic among spectators. Despite the dramatic mid-air accident, both pilots survived the incident in what authorities described as a miraculous escape. Emergency response teams quickly reached the scene, and an investigation has been launched to determine the cause of the collision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; പാര്‍ലമെന്റ് സമ്മേളനദിനത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ച് സി.ജെ.പി

National
  •  4 days ago
No Image

കുവൈത്തിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളും കടലിലെ എണ്ണ പ്ലാറ്റ്‌ഫോമും ഇറാന്‍ ആക്രമിച്ചതായി സ്ഥിരീകരിച്ച് ഭരണകൂടം

Kuwait
  •  4 days ago
No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  4 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  4 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  4 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  4 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  4 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  4 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  4 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  4 days ago