HOME
DETAILS

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

  
Web Desk
May 18, 2026 | 5:58 AM

VD Government Assumes Power Swearing-In Ceremonies Concluded

തിരുവനന്തപുരം: വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍. വി.ഡി സതീശന്‍ മുഖ്യമന്ത്രിയായും മറ്റ് 20 എംഎല്‍എമാര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് മുഖ്യമന്ത്രി ഉള്‍പ്പടെ മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കള്‍, മത മേലധ്യക്ഷന്മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

തിരക്കിട്ട കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം അതിവേഗം തര്‍ക്കങ്ങള്‍ പരിഹരിച്ചാണ് ടീം വി.ഡി.എസ് 20 മന്ത്രിമാരുള്ള സമ്പൂര്‍ണ മന്ത്രിസഭയായി സത്യപ്രതിജ്ഞ ചെയ്തത്.

ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് യു.ഡി.എഫിന്റെ സമ്പൂര്‍ണ മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വരുന്നത്. മുഖ്യമന്ത്രിക്കു പുറമേ 11 മന്ത്രിമാരും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ മുസ് ലിം ലീഗിന് അഞ്ച് മന്ത്രിമാരും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നല്‍കി. ആര്‍.എസ്.പിയില്‍നിന്ന് ഷിബു ബേബി ജോണും സി.എം.പിയില്‍നിന്ന് സി.പി ജോണും മന്ത്രിമാരായി.

കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെ.ഡി.പി.യുടെ ഏക എം.എല്‍.എയായ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കാനാണ് ധാരണ. അനൂപ് ജേക്കബ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍, ഒരംഗം മാത്രമുള്ള സി.എം.പിക്ക് അഞ്ച് വര്‍ഷം മന്ത്രി സ്ഥാനം നല്‍കുന്നതില്‍ അനൂപിനും മാണി സി. കാപ്പനും കടുത്ത അമര്‍ഷമുണ്ട്. മുസ് ലിം ലീഗിന്റെ മന്ത്രിമാരില്‍ രണ്ടര വര്‍ഷത്തിനു ശേഷം ഒരാള്‍ മാറി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകും. ഏതു മന്ത്രിയാണ് മാറുന്നതെന്ന് പിന്നീട് തീരുമാനിക്കും.

കോണ്‍ഗ്രസില്‍ ഐ.സി ബാലകൃഷ്ണനെയും ടേം വ്യവസ്ഥയില്‍ പരിഗണിക്കാന്‍ ആലോചനയുണ്ട്. മുസ് ലിം ലീഗില്‍നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, കെ.എം ഷാജി, പി.കെ ബഷീര്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് മന്ത്രിമാരാകുന്നത്. മുമ്പ് യു.ഡി.എഫ് മന്ത്രിസഭയില്‍ ലീഗ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണ് അവര്‍ക്ക് ലഭിക്കുക. കേരള കോണ്‍ഗ്രസ് മന്ത്രിയായി മോന്‍സ് ജോസഫ് എത്തുമ്പോള്‍ അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും. ഘടകക്ഷികള്‍ തമ്മില്‍ തര്‍ക്കം ഉള്ളതിനാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിനെ കണ്ട് പട്ടിക കൈമാറിയതിനു ശേഷമാണ് യു.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരെ മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ തീരുമാനം എന്നു പറഞ്ഞാണ് മന്ത്രിമാരുടെ പട്ടിക വി.ഡി സതീശന്‍ പ്രഖ്യാപിച്ചത്. അര്‍ഹതപ്പെട്ട പലരേയും ഉള്‍ക്കൊള്ളിക്കാന്‍ പറ്റിയില്ലെന്നും സോഷ്യല്‍, റീജ്യനല്‍ ബാലന്‍സ് പരിഗണിക്കുമ്പോള്‍ എല്ലാവരെയും പരിഗണിക്കാന്‍ സാധിച്ചില്ലെന്നും അതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  11 days ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  11 days ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  11 days ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  11 days ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  11 days ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  11 days ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  11 days ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  11 days ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  11 days ago