HOME
DETAILS

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വെയില്‍; മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും

  
May 18, 2026 | 10:59 AM

prime-minister-narendra-modi-norway-india-nordic-summit-3rd-edition

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ലോയില്‍. ഇന്ത്യയും നോര്‍വേയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളും മൂന്നാം ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

43 വര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്നുള്ള ഒരു പ്രധാനമന്ത്രിയുടെ ആദ്യ നോര്‍വേ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന്റെ ഭാഗമായി മോദി ഇന്ന് നോര്‍വേയുടെ രാജാവായ അഞ്ചാമനെയും ഹരാള്‍ഡ് രാജ്ഞി സോന്‍ജയെയും സന്ദര്‍ശിക്കും. തുടര്‍ന്ന് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോറുമായുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

ഇന്ത്യ-നോര്‍വേ ബിസിനസ് ആന്‍ഡ് റിസര്‍ച്ച് ഉച്ചകോടിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ടെക്‌നോളജി, ബ്ലൂ ഇക്കണോമി, നവീകരണം, പ്രതിരോധം, ആര്‍ട്ടിക് മേഖല, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളിലാകും ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുക. 

നാളെ നടക്കുന്ന മൂന്നാം ഉച്ചകോടിയില്‍ ഇന്ത്യയും അഞ്ച് നോര്‍ഡിക് രാജ്യങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും.

ഇന്ത്യയും നോര്‍ഡിക് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ ഏകദേശം 19 ബില്യണ്‍ ഡോളറാണ്. അടുത്തിടെ നടപ്പിലാക്കിയ വ്യാപാരസാമ്പത്തിക പങ്കാളിത്ത കരാറിന്റെ പശ്ചാത്തലത്തില്‍ ഈ ഉച്ചകോടി സാമ്പത്തിക ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നാണ് വിലയിരുത്തല്‍.

 

Prime Minister Narendra Modi has arrived in Norway to attend the third India–Nordic Summit. The visit is aimed at strengthening diplomatic and economic ties between India and Nordic countries. During the summit, discussions are expected on trade, climate cooperation, innovation, and global strategic partnerships.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ മെയ് 28ന്, വ്യാഴാഴ്ച്ച

Kerala
  •  2 hours ago
No Image

യുഎഇയിൽ പുതിയ ശമ്പള നിയമം: അടുത്ത മാസം മുതൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകണം; നിയമലംഘകർക്ക് കനത്ത പിഴ

uae
  •  2 hours ago
No Image

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒന്‍പത് വയസുകാരന്‍ മരിച്ചു

Kerala
  •  2 hours ago
No Image

ഡി.എം.എഫ് അഴിമതി കേസ്; മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുട്ടേജയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

National
  •  3 hours ago
No Image

കേരളത്തില്‍ ശക്തമായ മഴ തുടരും; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

'ജാമ്യം സ്വാഭാവിക നീതി'; ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

Kerala
  •  4 hours ago
No Image

ആശമാരെ ചേര്‍ത്ത്പിടിച്ച് വി.ഡി.എസ് സര്‍ക്കാര്‍; ഓണറേറിയം വര്‍ധിപ്പിച്ചത് 3000 രൂപ, ഇത് ആദ്യഘട്ടം മാത്രമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി, വയോജന വകുപ്പ് രൂപീകരിക്കും; ആദ്യമന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍

Kerala
  •  4 hours ago
No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  5 hours ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  5 hours ago