HOME
DETAILS

കോഴിക്കോട് തേനീച്ചക്കൂട് മോഷണം വ്യാപകം; പിന്നിൽ തേനീച്ചപ്പണി അറിയുന്ന വിരുതന്മാരെന്ന് കർഷകർ; പൊലിസ് അന്വേഷണം ഊർജിതം

  
Web Desk
February 16, 2026 | 3:13 PM

widespread beehive thefts in kozhikode farmers suspect experts behind the act police investigation intensified

തിരുവമ്പാടി: കോഴിക്കോട് മലയോര മേഖലയിലെ തേനീച്ച കർഷകരുടെ ഉറക്കം കെടുത്തി വ്യാപക മോഷണം. തിരുവമ്പാടി, പുന്നക്കൽ, ചുണ്ടത്തുമ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി നൂറിലധികം തേനീച്ചക്കൂടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷ്ടിക്കപ്പെട്ടത്. തേനിച്ചക്കൃഷിയിൽ വൈദഗ്ധ്യമുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

സാധാരണക്കാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത തേനീച്ചക്കൂടുകൾ, കൃത്യമായ പരിശീലനം ലഭിച്ചവരാണ് കടത്തിക്കൊണ്ടുപോയതെന്ന് കർഷകർ പറയുന്നു. ഓരോ പറമ്പുകളിലും പോയി മറ്റൊരു കയർ കെട്ടി കൂടുകൾ സുരക്ഷിതമായി ഇറക്കിയാണ് കൊണ്ടുപോകുന്നത്. ഈ മേഖലയിൽ അറിവില്ലാത്തവരാണ് മോഷണം നടത്തുന്നതെങ്കിൽ തേൻ അടകൾ നശിക്കാനിടയുണ്ട്. എന്നാൽ അതീവ ജാഗ്രതയോടെ കൂടുകൾ കടത്തിയത് കൃഷിയിൽ അറിവുള്ളവർ തന്നെയാണെന്ന നിഗമനത്തിലാണ് ഉടമകൾ.

തിരുവമ്പാടി പുന്നക്കൽ സ്വദേശി അറക്കൽ വീട്ടിൽ ജസ്റ്റിൻ, ചുണ്ടത്തുമ്പൊയിൽ ജോസ് എന്നിവരുൾപ്പെടെയുള്ള നിരവധി കർഷകരുടെ ഉപജീവനമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തേൻ വിളവെടുപ്പിന് തൊട്ടുമുമ്പാണ് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരിക്കുന്നത്.

ഏറെ കഷ്ടപ്പെട്ടാണ് ഈ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ തൊഴിലിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവർ തന്നെയാണ് ഇതിന് പിന്നിൽ. ഞങ്ങളുടെ ജീവനോപാധിയാണ് തകർത്തിരിക്കുന്നത് എന്ന് കർഷകർ പറയുന്നു. സംഭവത്തിൽ കർഷകർ തിരുവമ്പാടി പൊലിസിൽ പരാതി നൽകി. പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

A series of widespread beehive thefts has hit the hilly regions of Kozhikode, including Thiruvambady, Punnakkal, and Chundathumpoyil, leaving local farmers in deep distress. Over 100 beehives were stolen just days before the scheduled honey harvest, resulting in losses worth lakhs of rupees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്‌ലിംകൾക്കെതിരായ അനീതികൾ ന്യൂനപക്ഷ ലേബലിൽ ഒതുക്കരുത്,  'മുസ്‌ലിം പ്രശ്‌നങ്ങൾ' എന്ന് തന്നെ അഭിസംബോധന ചെയ്യണം': പാർട്ടി നേതാക്കൾക്ക് കർശന നിർദേശവുമായി രാഹുൽ ഗാന്ധി

National
  •  12 hours ago
No Image

കാലവർഷം നേരത്തെ എത്തും; സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം

Kerala
  •  12 hours ago
No Image

ഒമാനിലുള്ള ചരക്കുലേറികള്‍ക്ക് ടോള്‍ ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ; വ്യാപാര ലോജിസ്റ്റിക് രംഗത്തിന് കൂടുതല്‍ കരുത്താകുമെന്ന് പ്രതീക്ഷ

oman
  •  13 hours ago
No Image

ജി.സി.സിക്ക് 45 വയസ്സ്; സാമ്പത്തിക ശക്തിയായി ഗള്‍ഫ് രാജ്യങ്ങള്‍

oman
  •  13 hours ago
No Image

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ 50% വരെ വിലക്കിഴിവ്; സ്റ്റോക്കുകൾ ഉറപ്പാക്കി കടയുടമകൾ

uae
  •  13 hours ago
No Image

'സംസ്കാരത്തിൽ വിട്ടുവീഴ്ചയില്ല, ലോകകപ്പ് കളിക്കും'; സുരക്ഷാ ആശങ്കകൾക്കിടയിലും നിലപാട് കടുപ്പിച്ച് ഇറാൻ

Football
  •  13 hours ago
No Image

ബലിപെരുന്നാൾ അവധിക്കാലത്ത് യുഎഇയിൽ കടുത്ത ചൂടിന് സാധ്യത; താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

uae
  •  13 hours ago
No Image

വന്നു അടിച്ചു കീഴടക്കി; രോഹിത് ശര്‍മയെ മറികടന്ന് ചരിത്രത്തില്‍ ഒന്നാമനായി യശ്വസി ജെയ്സ്വാള്‍

Cricket
  •  13 hours ago
No Image

കർണാടകയിൽ കക്ക വാരാൻ പുഴയിലിറങ്ങിയ ഒരു കുടുംബത്തിലെ എട്ടു പേർ മുങ്ങിമരിച്ചു; മരിച്ചവരിൽ ഏഴു പേർ സ്ത്രീകൾ

National
  •  14 hours ago
No Image

ജോലിത്തിരക്കിലും പൗരബോധം കൈവിടാതെ തലാബത്ത് റൈഡർ; വൈറലായി ദുബൈയിൽ നിന്നുള്ള വീഡിയോ

uae
  •  14 hours ago