HOME
DETAILS

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

  
ഇ.പി മുഹമ്മദ്
February 17, 2026 | 2:45 AM

Employment Exchange Salary in Malabar Service in Thiruvananthapuram

കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വകുപ്പിൻ്റെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഓഫിസുകളിൽ ജീവനക്കാരുടെ രൂക്ഷമായ കുറവ് അനുഭവപ്പെടുമ്പോഴും ഇഷ്‌ടക്കാർക്ക് നിർബാധം വർക്കിങ് അറേഞ്ച്മെന്റ് അനുവദിച്ച് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്. മലബാറിലെ ഏഴ് ജില്ലകളിൽ ക്ലർക്ക്, സീനിയർ ക്ലർക്ക്, ഹെഡ് ക്ലർക്ക്, ജൂനിയർ എംപ്ലോയ്മെന്റ്റ് ഓഫിസർ, എംപ്ലോയ്മെൻ്റ് ഓഫിസർ തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ഇതുകാരണം വേക്കൻസി സെലക്ഷൻ, സ്വയം തൊഴിൽ പദ്ധതികളുടെ നടത്തിപ്പ്, പ്രത്യേക പുതുക്കൽ, മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി എന്നീ പ്രാധാന്യമുള്ള ജോലികൾ തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്. അവധി ദിവസങ്ങൾ പോലും ജോലി ചെയ്ത് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ജീവനക്കാർ പരിശ്രമിക്കുമ്പോൾ സ്വന്തക്കാർക്ക് തിരുവനന്തപുരത്ത് തന്നെ ഇഷ്‌ടലാവണം കണ്ടെത്തിക്കൊടുക്കുന്ന തിരക്കിലാണ് ഡയറക്ടറേറ്റ്. തെക്കൻ ജില്ലകളിൽ നിന്ന് പ്രമോഷൻ നേടി മലബാറിലേക്ക് സ്ഥലം മാറിയെത്തുന്നവർ കുറഞ്ഞദിവസം മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. പലരും സ്ഥലംമാറ്റ ഉത്തരവിനൊപ്പം റിലീവിങ് ഓർഡർ കൂടി സ്വന്തമാക്കിയാണ് ഇവിടേക്ക് എത്തുന്നത്.

ഉന്നതസ്വാധീനത്താൽ വർക്ക് അറേഞ്ച്മെൻ്റ് ഉത്തരവ് സംഘടിപ്പിച്ച് സ്വന്തം ജില്ലയിലേക്ക് പോകുന്നത് വകുപ്പിൽ പതിവായിരിക്കുകയാണ്. മലബാർ ജില്ലകളിലെ ഓഫിസുകളിലെ പേറോൾ പ്രകാരമാണ് ഇവർക്ക് ശമ്പളം നൽകുന്നത്. എന്നാൽ ഇവർ ജോലി ചെയ്യുന്നത് തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും. കോഴിക്കോട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ആറ് വേക്കൻസി സെലക്ഷൻ ഉദ്യോഗസ്ഥർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. പുതുതായി ജോലിയിൽ പ്രവേശിച്ച ഹെഡ് ക്ലർക്കിന് രണ്ടാംദിനം തന്നെ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ബ്യൂറോയിൽ വർക്കിങ് അറേഞ്ച്മെൻ്റ് വ്യവസ്ഥയിൽ നിയമനം നൽകി ഉത്തരവിറങ്ങി. കേരളത്തിൽ കൂടുതൽ ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിനോടാണ് ഈ കടുത്ത അവഗണന. സമാനമായി വയനാട് ജില്ലാ എക്സ്ചേഞ്ച്, നിലമ്പൂർ ടൗൺ, തിരൂർ ടൗൺ എന്നിവിടങ്ങളിലും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ തെക്കൻ ജില്ലക്കാർക്ക് ഇഷ്‌ടപ്പെട്ട ഓഫിസുകളിൽ മാറ്റം നൽകിയിട്ടുണ്ട്. മലബാറിലെ ഉദ്യോഗാർഥികൾക്ക് ലഭിക്കേണ്ട സേവനങ്ങളാണ് ഊ നടപടി മൂലം നിഷേധിക്കപ്പെടുന്നത്. ഉദ്യോഗസ്ഥരിൽ പലരും ബി.എൽ.ഒ ജോലി കൂടി ചെയ്യേണ്ടതിനാൽ ഓഫിസുകളിൽ ജോലിഭാരം വർധിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  8 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  8 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  8 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  8 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  8 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  8 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  8 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  8 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  8 days ago