എം.എല്‍.എക്കെതിരേ പരാതി നല്കി
കൊയിലാണ്ടി: ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിന് വാര്‍ഡ് കൗണ്‍സിലറെ പങ്കെടുപ്പിക്കാത്തത് വിവാദമാകുന്നു. കൊയിലാണ്ടി നഗരസഭയിലെ 37-ാം വാര്‍ഡില്‍ കെ. ദാസന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് വാര്‍ഡ് കൗണ്‍സിലറായ കെ.ടി.വി റഹ്മത്തിനെ മാറ്റിനിര്‍ത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ റഹ്മത്ത് കെ. ദാസന് എം.എല്‍.എക്കെതിരേ സ്പീക്കര്‍, മുഖ്യമന്ത്രി, നഗരസഭാ ചെയര്മാന് എന്നിവര്‍ക്ക് പരാതി നല്കി.
നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനെ നഗരസഭയുടെ ഔദ്യോഗിക ചടങ്ങില്‍ അധ്യക്ഷനാക്കിയതിലും പരാതിയുണ്ട്. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വല്‍ക്കരിച്ച എം.എല്‍.എയുടെ നടപടിയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലറെ അപമാനിച്ച സംഭവത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ പാര്‍ട്ടി ലീഡര്‍ വി.പി ഇബ്രാഹിം കുട്ടി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."