പൊന്നോണ പെരുന്നാളാഘോഷം
പെരിന്തല്‍മണ്ണ: നിര്‍മാണത്തൊഴിലാളി യൂനിയന്‍(സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റി ഏരിയയിലെ മുഴുവന്‍ ആദിവാസിക്കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. താഴേക്കോട്ട് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശശികുമാര്‍ ഉദ്ഘാടനംചെയ്തു. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. വി. രമേശന്‍, എ.ആര്‍. വേലു, സി.പി രാമദാസ്, എം.പി ബാലകൃഷ്ണന്‍, കെ.ആര്‍ കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കി.
അലിഗഢ് മലപ്പുറം കേന്ദ്രത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. സമാപനം ഡയറക്ടര്‍ പ്രൊഫ. ടി.എന്‍ സതീശന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഓണസദ്യയൊരുക്കി.
തച്ചിങ്ങനാടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും പൂക്കളം തീര്‍ത്തു. ഓണം-ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.
താലൂക്ക് ആസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കലാ കായിക സാംസ്‌കാരിക സംഘടന 'ഹോപ് ' രണ്ടണ്ടുദിവസത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഉച്ച ഒഴിവിലും വൈകീട്ട് ഓഫിസ് സമയം കഴിഞ്ഞുമാണ് പരിപാടികള്‍ നടത്തിയത്. പൂക്കളം, വടംവലി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. സമാപന സമ്മേളനം സബ് കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്തു. ഹോപ് പ്രസിഡന്റ് ശിവദാസ് പിലാപറമ്പില്‍ അധ്യക്ഷനായി. കഥകളി സംഗീതജ്ഞന്‍ പാലനാട് ദിവാകരന്‍ മുഖ്യാതിഥിയായി. തഹസില്‍ദാര്‍ എന്‍.എം മെഹറലി സമ്മാനദാനം നടത്തി. സബ് ട്രഷറി ഓഫിസര്‍ കെ. ജാഫര്‍, സെയില്‍ ടാക്‌സ് ഓഫിസര്‍ പി. മുസ്താഖ് അലി, ഹോപ് സെക്രട്ടറി വിജയകുമാര്‍, കൃഷ്ണന്‍ മങ്കട സംസാരിച്ചു.
പൂപ്പലം ജി.എല്‍.പി സ്‌കൂള്‍ അങ്കണവാടിയും കുമാരി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വാര്‍ഡംഗം ജൂലി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കമ്മിറ്റിയംഗം കുഞ്ഞയമു അധ്യക്ഷനായി. ജസ്‌ന, മുജീബ്, യാസര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.
പച്ചീരി എ.യു.പി സ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പി.വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുജീബ് മണ്ണാര്‍മല അധ്യക്ഷനായി. കെ.ഐ അബ്ദുല്ല, എം. സജയന്‍, വി.കെ ബീന, ദിനേഷ് മണ്ണാര്‍മല, ഒ. ശ്രീധരന്‍, കെ.ടി മജീദ്, ഉമ്മര്‍ കൂളത്ത്, പി. ഇന്ദിര, വൈശ്യര്‍ സെയ്താലിക്കുട്ടി സംസാരിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടത്തി.
പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെച്ച് ബി.എഡ് വിദ്യാര്‍ഥികള്‍ മാതൃകയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മലപ്പുറം പടിഞ്ഞാറ്റുമുറി സെന്ററിലെ ബി.എഡ് വിദ്യാര്‍ഥികളാണ് ഓണാഘോഷത്തിന് പുതിയ മാതൃക കണിച്ചത്. പൂവ് വാങ്ങുന്നതിനുള്ള പണവും വിദ്യാര്‍ഥികളുടെ വകയായി സമാഹരിച്ച തുകയും ചേര്‍ത്ത് മങ്കടയിലെ നിര്‍ധനയായ സ്ത്രീക്ക് പെരുന്നാള്‍, ഓണസമ്മാനം നല്‍കിയത്.
കൊണ്ടോട്ടി:മുതുവല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓണാഘോഷം 'പൂവിളി 2016 ' ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അധ്യക്ഷനായി. വിവിധപരീക്ഷകളിലെ ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ എം.എല്‍.എ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സെറീന ഹസീബ്, കെ.പി സുലൈമാന്‍ ഹാജി, കെ.പി ഉമ്മര്‍ മാസ്റ്റര്‍, ചന്ദ്രമതി, അബൂബക്കര്‍, ദാവൂദ്, എം.അജീഷ്, എ.കെ ബാലസുബ്രഹ്മണ്യന്‍, പി.സുരേന്ദ്രന്‍, പ്രിന്‍സില്‍ ഓമന ടീച്ചര്‍, ഹെഡ്മിസ്ട്രസ് ഷീലാ ഫ്രാന്‍സിസ് സംസാരിച്ചു. വിവിധ മത്സരങ്ങളും ഓണസദ്യയും നടത്തി.
കൂട്ടിലങ്ങാടി: ഗവ. യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഓണം - പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. അന്യം നിന്നു പോയ 'കുലുകുലു മെച്ചം ''കളി ആവേശമായി. പെണ്ണിനെ ചോദിക്കുന്ന വരന്റെ ടീമും തികവൊത്ത പെണ്ണിനെ നല്‍കാനുദ്ദേശിക്കുന്ന വധുവിന്റെ ടീമും തമ്മിലുള്ള വാക്കുതര്‍ക്കം മാപ്പിളപ്പാട്ടിന്റെ ഈരടികളോടെ നടത്തുന്ന രംഗാവിഷ്‌കാരമാണിത്. കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് തിരുവാതിര അവതരിപ്പിച്ചു. നഴ്‌സറി വിഭാഗം കുട്ടികളുടെ വിവിധ മല്‍സരങ്ങളും ഓണസദ്യയും ഒരുക്കി. പി.ടി.എ പ്രസിഡന്റ് പി.കെ ഉമ്മര്‍, എച്ച്.എം സൈദലവി നേതൃത്വം നല്‍കി.
കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍സെകണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പെരുന്നാള്‍, ഓണം വസ്ത്രവും ഭക്ഷണ കിറ്റും നല്‍കി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിന് സമീപം കിടപ്പിലായ രോഗികള്‍ക്കുമാണ് വസ്ത്രവും ഭക്ഷണ കിറ്റും നല്‍കിയത്. ഉദ്ഘാടനം വിദ്യാര്‍ഥി പ്രതിനിധിക്ക് കിറ്റ് കൈമാറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍. കുഞ്ഞീതു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം സുബൈര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി പ്രസാദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍, സ്‌കൂള്‍ മാനേജര്‍ എന്‍.കെ കുഞ്ഞിമുഹമ്മദ്, എന്‍.എസ്.എസ് ഗ്രൂപ്പ് ലീഡര്‍മാരായ ഹംറാസ് മുഹമ്മദ് പാറമ്മല്‍, എ.കെ മുഹമ്മദ് ഷബീറലി, ഫത്തിമ ഷെറിന്‍ ശഹാന തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."