ഓണം - പെരുന്നാള്‍ ആഘോഷം: ജില്ലാതല ഉദ്ഘാടനം ഇന്ന്
മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണം - പെരുന്നാള്‍ ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകീട്ട് 6.30ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. കോട്ടക്കുന്ന് അരങ്ങ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനകും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണം - പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ നടത്തുന്നുണ്ട്. കോട്ടക്കുന്നില്‍ 16 വരെ വൈകിട്ട് കലാപരിപാടികളുണ്ടാകു ം. ഉദ്ഘാടന ദിവസമായ ഇന്ന് നാടന്‍പാട്ട് അരങ്ങേറും. നാളെ കാലിക്കറ്റ് റെഡ് ബാന്‍ഡിന്റെ ഗാനമേളയും 14ന് കാലിക്കറ്റ് വി ഫോര്‍ യു ഗ്രൂപ്പ് അവതരിപ്പിക്കുന്ന കോമഡി ഷോയും നടക്കും. 15ന് ബാപ്പുവെള്ളിപ്പറമ്പും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവും 16ന് ഗസലുമുണ്ടാകും. പൊന്നാനി, താനൂര്‍, പടിഞ്ഞാറേക്കര ബീച്ച്, നിളയോരം പാര്‍ക്ക്, വണ്ടൂര്‍ ടൗണ്‍സ്‌ക്വയര്‍, ആഡ്യന്‍പാറ, കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജ് എന്നിവിടങ്ങളില്‍ പരിപാടികള്‍ നടത്തുന്നുണ്ട്. വ്യത്യസ്ത രുചിക്കൂട്ടുമായുള്ള പായസമേളക്കും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തുടക്കമിട്ടിട്ടുണ്ട്. 14 തരം പായസങ്ങളാണ് മേളയിലുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി മത്സരവും നടത്തുന്നുണ്ട്. പായസപാചക മത്സരം, മെഹന്തി ഡിസൈനിങ്, മഡ്ഫുട്‌ബോള്‍, വടംവലി തുടങ്ങി വിവിധ മത്സരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്നത്. കാര്‍ഷിക മേളയടക്കമുള്ളവയും പ്രദര്‍ശനങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നു. 13, 14 തീയതികളില്‍ വിദേശികളടക്കം പങ്കെടുക്കുന്ന താനൂരില്‍ കൈറ്റ്‌ഫെസ്റ്റിവലും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."