HOME
DETAILS

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

  
February 24, 2026 | 6:31 PM

harry brook historical century in t20 world cup

2026 ടി-20 ലോകകപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ട്. പാകിസ്ഥാനെ രണ്ടു വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമിഫൈനലിലേക്ക് നടന്നുകയറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

 

സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. 51 പന്തിൽ പത്ത് ഫോറുകളും നാല് സിക്സുകളും അടക്കം 100 റൺസ് നേടിയാണ് ബ്രുക്ക് തിളങ്ങിയത്. മത്സരത്തിൽ ടി-20 ലോകകപ്പിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും ബ്രൂക്ക് റെക്കോർഡിട്ടു. 50 പന്തിൽ നിന്നുമാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ സെഞ്ച്വറി നേട്ടം. 2012 ടി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 51 പന്തിൽ സെഞ്ച്വറി നേടിയ കിവീസ് ഇതിഹാസം ബ്രെണ്ടൻ മക്കല്ലത്തെ മറികടന്നാണ് ബ്രുക് മുന്നേറിയത്. നീണ്ട 13 വർഷത്തെ മക്കല്ലത്തിന്റെ റെക്കോർഡും ഇവിടെ തകർന്നു വീണിരിക്കുകയാണ്. 

 

നിലവിൽ ഈ റെക്കോർഡിൽ മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിനൊപ്പമാണ് ബ്രുക്. ഗെയ്ൽ 2007 ടി-20 ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരെ 50 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളതും ഗെയ്ൽ തന്നെയാണ്. 47 പന്തിൽ നിന്നും 2016ൽ ഇംഗ്ലണ്ടിനെതിരെയാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. 

ഇംഗ്ലണ്ടിനായി ലിയാം ഡാവ്സൻ മൂന്ന് വിക്കറ്റും ജോഫ്ര ആർച്ചർ, ജാമി ഓവർട്ടൻ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി. പാക് ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് ഷഹീൻ അഫ്രീദിയാണ്. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

അതേസമയം സാഹിബ്‌സാദ ഫർഹാന്റെ അർദ്ധ സെഞ്ച്വറിയാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 45 പന്തിൽ 63 റൺസ് ആണ് ഫർഹാന്റെ ബാറ്റിൽ നിന്നും പിറന്നത്. ഏഴ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ബാബർ അസം, ഫക്കർ സമാൻ എന്നിവർ 25 റൺസ് വീതം നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംഘര്‍ഷാവസ്ഥയില്‍ എട്ട് പേര്‍ അറസ്റ്റില്‍

bahrain
  •  3 days ago
No Image

പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; സൈനികമായി ഇറാന്‍ ദുര്‍ബലപ്പെട്ടു; ഇനി വേണ്ടത് ഭരണമാറ്റം; അവകാശവാദമുയര്‍ത്തി ട്രംപ് 

International
  •  3 days ago
No Image

യുവാക്കളെല്ലാം വിദേശത്തല്ലേ.. പിന്നെ എങ്ങനെ ശിശുമരണ നിരക്ക് കുറയാതിരിക്കും; ചര്‍ച്ചക്കിടെ വിചിത്ര വാദവുമായി രാജീവ് ചന്ദ്രശേഖര്‍ 

Kerala
  •  3 days ago
No Image

ഖാംനഇ വധം; പ്രധാനമന്ത്രി അപലപിച്ചില്ല; മോദിയുടെ മൗനത്തില്‍ പ്രതിഷേധം കനക്കുന്നു

National
  •  3 days ago
No Image

മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നാളെ മുതൽ സാധാരണ ​നിലയിലേക്ക്; യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസില്ല

oman
  •  3 days ago
No Image

എട്ടാംക്ലാസുകാരിയെ സ്കൂൾ ഉടമ പീഡിപ്പിച്ചു; കൂട്ടുനിന്ന ഭാര്യയും പ്രിൻസിപ്പലും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

റിയാദിലെ ഡ്രോൺ ആക്രമണം: 750 കോടിയുടെ പ്രൈവറ്റ് ജെറ്റിൽ സഊദിയിൽ നിന്ന് മാഡ്രിഡിലേക്ക് പറന്ന് റൊണാൾഡോ ; സഊദി പ്രോ ലീഗ് താരങ്ങൾ ആശങ്കയിൽ

Football
  •  3 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ 1100-ഓളം ഇന്ത്യൻ നാവികരും 37 ഇന്ത്യൻ കപ്പലുകളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; എൽപിജി ഇറക്കുമതി അവതാളത്തിൽ

National
  •  3 days ago
No Image

യുഎഇയിൽ സ്വർണവില കൂപ്പുകുത്തി; ഗ്രാമിന് 35 ദിർഹം കുറഞ്ഞു, വെള്ളിയുടെ വിലയിലും വൻ ഇടിവ്

uae
  •  3 days ago