കെ.എസ്.ടി.പി റോഡ് നവീകരണം ചെറുകുന്ന് -മുണ്ടണ്ടപ്രം റോഡ് വളഞ്ഞുതന്നെ
ചെറുകുന്ന്: പിലാത്തറ മുതല്‍ പാപ്പിനിശ്ശേരി റോഡ് അന്താരാഷ്ട്ര നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ടി.പി പദ്ധതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയായിട്ടും മുണ്ടണ്ടപ്രം റോഡ് വളവ് പഴയപടിതന്നെ.
ഈ ഭാഗത്ത് റോഡ് ടാറിങ് ഉള്‍പ്പെടെ പൂര്‍ത്തിയായപ്പോള്‍ പഴയറോഡിനേക്കാള്‍ കൂടുതല്‍ വളവുണ്ടെണ്ടന്നാണു യാത്രക്കാര്‍ പരാതിപ്പെടുന്നത്. റോഡ് പണി പൂര്‍ത്തിയായിട്ടും ഈ അപകടവളവില്‍ ഇതുവരെയായി സീബ്രാലൈനുകളും സൂചന ബോര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുമില്ല.
മുണ്ടണ്ടപ്രം ഗവ.വെല്‍ഫെയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബസിറങ്ങുന്നതും ബസ്‌കാത്തുനില്‍ക്കുന്നതും ഇതേസ്ഥലത്തായതിനാല്‍ സീബ്രാലൈന്‍ ഇല്ലാത്തത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആശങ്ക ഉയരുന്നത്. റോഡിന്റെ വളവ് കാരണം അപകടങ്ങള്‍ ഇവിടെ പതിവാണ്. ഇതൊഴിവാക്കാന്‍ അന്താരാഷ്ട്ര നിലവാരമുളള റോഡ് നിര്‍മിച്ചിട്ടും ഇവിടെ അപകടത്തിന് കുറവൊന്നുമില്ല. അപകടങ്ങള്‍ക്ക് തടയിടാന്‍ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."