HOME
DETAILS

62,000 രൂപ മുതൽ മുകളിലേക്ക് കുത്തനെ കുതിച്ച് വിമാന ടിക്കറ്റ് നിരക്ക്; ഗൾഫിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനങ്ങളും സ്വകാര്യ ജെറ്റുകളും

  
March 05, 2026 | 12:23 PM

flight ticket rate hikes from gulf amid tensions

ദുബൈ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രത്യേകസാഹചര്യത്തിൽ വിമാന സർവീസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്. വിസിറ്റിംഗ് വിസയിലും ടൂറിസ്റ്റ് വിസയിലും മറ്റും എത്തി യുഎഇയിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടി ആരംഭിച്ച പ്രത്യേക ചാർട്ടർ വിമാനങ്ങളിലാണ് ഉയർന്ന ടിക്കറ്റ് നിരക്കുള്ളത്. സാധാരണ വിമാന സർവീസുകൾ മുടങ്ങിയതോടെയാണ് ആളുകൾക്ക് ചാർട്ടർ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്.

ദുബൈ, അബുദബി വിമാനത്താവളങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ സർവീസ് ആരംഭിച്ചതിനാൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്. അതിനാൽ ഇന്ത്യയിലേക്കും കേരളത്തിലേക്കുമുള്ള സർവീസുകൾ ഫുജൈറ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നാണ് നടത്തുന്നത്. ട്രാവൽ ഏജൻസികൾ വഴിയാണ് ചാർട്ടർ വിമാനങ്ങളിലേക്കുള്ള ബുക്കിംഗ് നടക്കുന്നത്. നാട്ടിലേക്ക് പറക്കാൻ ആളുകളുടെ എണ്ണം വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ചത്. 

ചാർട്ടർ വിമാനങ്ങളിൽ ഒരാൾക്ക് ഏകദേശം 62,000 രൂപ (2,500 ദിർഹം) മുതലാണ് നിരക്ക് ആരംഭിക്കുന്നത്. നേരത്തെ 1,700 ദിർഹമായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 3,000 ദിർഹം വരെയാണ് ഈടാക്കുന്നുണ്ട്. ഇതിനിടെ ചില സ്വകാര്യ ജെറ്റുകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർവീസ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ജെറ്റുകളിൽ പോകണമെങ്കിൽ 7,000 ദിർഹം (1,75,000) വരെ നൽകണം. 

അതേസമയം, പണം നൽകാൻ ആളുണ്ടെങ്കിലും ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും നിലവിൽ കണക്റ്റിവിറ്റി ലഭ്യമല്ല എന്ന പ്രശ്നവും ഉണ്ട്. തിരഞ്ഞെടുത്ത ഏതാനും പ്രധാന നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. അപ്പോഴും മുൻകൂട്ടി യാത്ര പ്ലാൻ ചെയ്തിരുന്ന ആളുകളും ഉയർന്ന പണം നൽകാൻ സാധിക്കാത്ത സാധാരണക്കാരുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  7 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  7 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  7 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  7 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  7 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  7 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  7 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  7 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  7 days ago