HOME
DETAILS

കുവൈത്തിലെ യുഎസ് സേനയ്ക്ക് നേരെ ഡ്രോൺ ആക്രമണം; അവകാശവാദവുമായി ഇറാൻ

  
Web Desk
March 05, 2026 | 12:39 PM

iran claims drone attack on us forces in kuwait

കുവൈത്ത് സിറ്റി: കുവൈത്തിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ പ്രമുഖ യുഎസ് സൈനിക കേന്ദ്രമായ ക്യാമ്പ് അരിഫ്ജാനിലെ സൈനികർക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.

മേഖലയിൽ യുഎസ് സേനയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ ക്യാമ്പ് അരിഫ്ജാനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

അതേസമയം മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ഇസ്റാഈലിനും അമേരിക്കൻ താവളങ്ങൾക്കും നേരെ ഇറാന്റെ പത്തൊൻപതാമത് മിസൈൽ-ഡ്രോൺ ആക്രമണം ആരംഭിച്ചു. പിന്നാലെ അയൽരാജ്യമായ ഇറാഖിലെ കുർദിഷ് ഭീകര ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചും ഇറാൻ സൈന്യം വൻതോതിലുള്ള സൈനിക നീക്കം ആരംഭിച്ചു.

ഇറാന്റെ പടിഞ്ഞാറൻ അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിഘടനവാദി ഗ്രൂപ്പുകളുടെ താവളങ്ങൾ തകർത്തതായി ഇറാൻ ഇന്റലിജൻസ് മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ വിഘടനവാദികൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇറാനെ ആക്രമിക്കാനുള്ള ഇസ്റാഈൽ-അമേരിക്കൻ നീക്കങ്ങളെ പരാജയപ്പെടുത്താൻ പ്രാദേശിക കുർദിഷ് വിഭാഗങ്ങളുമായി സഹകരിച്ചാണ് സൈന്യം നീങ്ങുന്നതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 

ഇറാനിൽ നിന്ന് മിസൈലുകൾ എത്തുന്നതായി ഇസ്റാഈൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. ഇവ തടയാനുള്ള പ്രതിരോധ നടപടികൾ തുടരുകയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും സൈന്യം കർശന നിർദ്ദേശം നൽകി. സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനങ്ങൾ ബോംബ് ഷെൽട്ടറുകളിൽ തന്നെ തുടരണം ഇസ്റാഈൽ സൈനിക വക്താവ് ജനങ്ങൾക്ക് നിർദേശം നൽകി.

ആസാദി സ്റ്റേഡിയം തകർന്നു

യുദ്ധത്തിന്റെ ആഘാതം ഇറാന്റെ ആഭ്യന്തര മേഖലകളെയും ബാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള തെഹ്‌റാനിലെ വിഖ്യാതമായ ആസാദി സ്റ്റേഡിയം ആക്രമണത്തിൽ തകർന്നതായി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ (IRIB) റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയത്തിന്റെ ഗാലറികളിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന് നേരെ ഉണ്ടായ പ്രത്യാക്രമണത്തിലാണ് സ്റ്റേഡിയത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് സൂചന.

 

The Middle East is on the brink of a full-scale war following a significant Iranian missile and drone offensive targeting Israel and American military installations. In a major retaliatory move, Iran claimed responsibility for a drone strike on a U.S. base in Kuwait, specifically targeting a tactical operations center at Port Shuaiba, which reportedly resulted in American casualties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  8 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  8 days ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  8 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  9 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  9 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  9 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  9 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  9 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  9 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  9 days ago