HOME
DETAILS

വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസിനിടെ മുൻകൂർ ജാമ്യം തേടി പ്രതി

  
Web Desk
March 05, 2026 | 12:49 PM

jaslia johnson accident death lookout against cyriac george

കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർഥിനിയായ ജസ്‍ലിയ ജോൺസനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കി പൊലിസ്. പ്രതി അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോർജ്ജിനെ കണ്ടെത്താനാണ് ലുക്ക്ഔട്ട് നോട്ടീസ്. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും നടപടി എടുക്കാതായത് വിവാദമായതിന് പിന്നാലെയാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. പ്രതി ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

ഇതിനിടെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടി. കോട്ടയം സെഷൻസ് കോടതിയിലാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പൊലിസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് നീക്കം. പ്രത്യേക അന്വേഷണസംഘം മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു.

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടക്കുന്നത്. അപകടമുണ്ടായതിനുശേഷം ഇയാളെ പിടികൂടുന്നതിന് പൊലിസ് വരുത്തിയ വീഴ്ചയാണ് ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചത്. അപകടത്തിന് ശേഷം സിറിയക് ജോർജ്ജ്, ഇയാൾ ഹൗസ് സർജനായി ജോലി ചെയ്യുന്ന സ്വകാര്യ മെഡിക്കൽ കോളജിൽ രണ്ട് ദിവസം എത്തിയിരുന്നു എന്നാണ് വിവരം. ഈ സമയത്ത് ഒന്നും ഇയാളെ പിടികൂടാൻ പൊലിസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

എന്താണ് സംഭവിച്ചത്?

ഫെബ്രുവരി 28 ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപത്തുവച്ചാണ്  അപകടമുണ്ടായത്. ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ ജസ്‍ലിയ ജോൺസൺ കൊല്ലപ്പെടുകയായിരുന്നു. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു ജസ്‍ലിയ. പാർട്ട് ടൈം ജോലിക്കു ശേഷം തിരികെ വരികയായിരുന്ന ജസ്‍ലിയയെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ ഡോ. സിറിയക് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നുമാണ് കണ്ടെത്തിയത്. 

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജസ്‍ലിയയ്ക്ക് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ജസ്‍ലിയയുടെ കരളും വൃക്കകളും ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു. ഇന്നലെയായിരുന്നു ജസ്‍ലിയയുടെ സംസ്കാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  3 days ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  3 days ago
No Image

പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആ 'മഹാ റെക്കോർഡ്'; പുരുഷ താരങ്ങളെ പിന്നിലാക്കി ഇന്ത്യൻ നായികയുടെ ‘ഡബിൾ സെഞ്ച്വറി’

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala
  •  3 days ago
No Image

കനത്ത മഴയ്ക്കിടെ ബസും ട്രക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ക്ക് പരുക്ക്

National
  •  3 days ago
No Image

മറഡോണയുടെ സിംഹാസനം ഇളകുന്നു; ലോകകപ്പ് ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ മെസിക്ക് ഇനി ഒരൊറ്റ ‘മാന്ത്രിക പാസ്’ മതി!

Football
  •  3 days ago
No Image

'പുതിയത് കണ്ടാൽ പഴയതിനെ മറക്കും; 'അപ്‌ഗ്രേഡ്' സ്വഭാവമുള്ള കള്ളനെ തിരഞ്ഞ് പെരിന്തൽമണ്ണ പൊലിസ്

Kerala
  •  3 days ago
No Image

മീന്‍ വില്‍പ്പനക്കാരന്റെ മകളുടെ വിവാഹം; ശ്രദ്ധേയമായി വിലാസമില്ലാത്ത കവറിലെ കുറിപ്പ് 

Kerala
  •  3 days ago
No Image

ഇൻസ്റ്റാഗ്രാം പ്രണയത്തിന് തടസ്സം; ഹൃദ്രോഗിയായ ഭർത്താവിനെ ജ്യൂസിൽ ഉറക്കഗുളിക നൽകി ശ്വാസംമുട്ടിച്ചുകൊന്നു; ഭാര്യയും കാമുകനും പിടിയിൽ

National
  •  3 days ago