HOME
DETAILS

കര്‍ണാടകയേക്കാള്‍ രണ്ടിരട്ടി കൂടുതല്‍ പച്ചക്കറിക്ക് പൊള്ളുന്ന വില വ്യാപാരികളും ഇടനിലക്കാരും കൊള്ളലാഭം കൊയ്യുന്നു

  
backup
September 12 2016 | 00:09 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf


കല്‍പ്പറ്റ: അയല്‍ സംസ്ഥാനങ്ങളേക്കാള്‍  പച്ചക്കറിയുടെ വില വയനാട്ടില്‍ രണ്ടിരട്ടി. ഗുണ്ടല്‍പേട്ടിലെയും പരിസരപ്രദേശത്തെയും കമ്പോളങ്ങളില്‍ നിന്നും പച്ചക്കറിയെടുത്ത് വെറും 53 കിലോമീറ്റര്‍ താണ്ടി വയനാട്ടിലെ സുല്‍ത്താന്‍ബത്തേരിയില്‍ എത്തുമ്പോഴാക്കുമാണ് ഇരട്ടി വലിയാവുന്നത്.
ഓണക്കാലമാവുമ്പോള്‍ കൃഷിനാശവും, മറ്റു പ്രകൃതിക്ഷോഭങ്ങളുമുണ്ടായാല്‍ മാത്രമാണ് ഗുണ്ടല്‍പേട്ടയില്‍ പച്ചക്കറിക്ക് വിലവര്‍ധിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഗുണ്ടല്‍പേട്ടില്‍ കൃഷിയെ ബാധിക്കുന്ന വിധത്തില്‍ കാലാവസ്ഥാവ്യതിയാനമോ, മറ്റു പ്രകൃതിക്ഷോഭങ്ങളോ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പച്ചക്കറിവിലയില്‍ കാര്യമായ വര്‍ധനവൊന്നുമുണ്ടായിട്ടില്ല.
എന്നാല്‍ ഗുണ്ടല്‍പേട്ടില്‍ നിന്നും അതിര്‍ത്തികടന്ന് വയനാട്ടിലും മറ്റ് ജില്ലകളിലുമെത്തുന്ന പച്ചക്കറിക്ക് ഇപ്പോള്‍ തീവിലയിട്ടാണ് ഓണവിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നത്.
വ്യാപാരികളും ഇടനിലക്കാരും കൊള്ളലാഭം കൊയ്യുന്ന പച്ചക്കറിക്കച്ചവടത്തിലെ ഞെട്ടിക്കുന്ന വസ്തുതയാണിത്. വാഹനങ്ങളിലും മറ്റും പച്ചക്കറിയെടുത്ത് വില്‍പ്പന നടത്തുന്നവരുടെ വില ഇതിലും കൂടും. ഓണമെത്തുന്നതോടെയാണ് പച്ചക്കറിക്കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ സാധിക്കൂ എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കര്‍ണാടകയില്‍ കാലാവസ്ഥാവ്യതിയാനമുണ്ടായതാണ് പച്ചക്കറിയുടെ വില വര്‍ധിക്കാനുള്ള കാരണമെന്നുള്ള മുടന്തന്‍ ന്യായം ഇത്തവണയുമുണ്ട്. പച്ചക്കറിക്ക് വില കൂടുമ്പോഴെല്ലാം പറയുന്ന പതിവ് പല്ലവിയാണ് വെള്ളപൊക്കവും കൊടുംവരള്‍ച്ചയും.
എന്നാല്‍ സത്യാവസ്ഥ മറിച്ചാണ്. ഗുണ്ടല്‍പേട്ടയിലെ കൃഷിയെ ഇത്തവണ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം വരള്‍ച്ച ഈ പ്രദേശത്തെ സാരമായി ബാധിച്ചിരുന്നെങ്കിലും ഈ വര്‍ഷം കമ്പോളങ്ങളില്‍ ദിനംപ്രതി എല്ലാത്തരം പച്ചക്കറികളും ധാരാളമായെത്തുന്നുണ്ട്. മുന്‍വര്‍ഷങ്ങളിലെ വിലയേക്കാള്‍ ഇക്കുറി പലയിനങ്ങള്‍ക്കും വിലക്കുറവുമുണ്ട്. എന്നാല്‍ അതിര്‍ത്തികടക്കുമ്പോള്‍ വില പതിന്മടങ്ങാക്കി കച്ചവടക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു.
ഗുണ്ടല്‍പേട്ടയിലെ കഴിണഞ്ഞ ദിവസത്തെ മാര്‍ക്കറ്റ് വില തക്കാളി -13, ചെറിയുള്ളി -20, ബീന്‍സ് -30 -35, ബീറ്റ്‌റൂട്ട് -9 -10, കാബേജ് -8- 10, പച്ചമുളക് -21, വഴുതന -5, പടവലം -12, ക്യാരറ്റ് -22, വെണ്ട -18, പയര്‍ -22 എന്നിങ്ങനെയാണ്. സബോള, കിഴങ്ങ് തുടങ്ങിയവയുടെ വില യഥാക്രമം -13, 20 രൂപയാണ്.
 എന്നാല്‍ കിലോമീറ്ററുകള്‍ മാത്രം താണ്ടി അതിര്‍ത്തി കടന്ന് വയനാട്ടിലെത്തുമ്പോള്‍ വില പാടേ മാറുന്നു. തക്കാളിയുടെ വില 18- 20 രൂപ വരെയും പച്ചമുളകിന്റെ വില 60 രൂപ വരെയുമായി ഉയരുന്നു.
ബീന്‍സ് പയറിന്റെ ഇന്നലെത്തെ കല്‍പ്പറ്റയിലെ മാര്‍ക്കറ്റ് വില 60 രൂപയാണ്. കാബേജ് -30, പയര്‍ -40, സബോള -18, കിഴങ്ങ് -30, പടവലം -40, ബീട്രൂട്ട് -30, വഴുതന -34, വെണ്ട -40 എന്നിങ്ങനെയാണ് വയനാട്ടിലെ ശരാശരി വില.
ഈ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലാണ് സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് ക്രമാധീതമായി വില വര്‍ധിച്ചത്. ഇക്കാലയളവിലെല്ലാം തന്നെ അന്യസംസ്ഥാനങ്ങളില്‍ താരതമ്യേന വില കുറവായിരുന്നു.
കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് കമ്പോളങ്ങളിലേക്ക് ഗുണ്ടല്‍പേട്ടയില്‍ നിന്നും പച്ചക്കറികളെത്തുന്നുണ്ട്. മൂന്നിരട്ടിയോളം വിലയാണ് ഇവിടെയെല്ലാം തന്നെ വ്യാപാരികള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്.
മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന് തുഛമായ വരുമാനം മാത്രമാണ് പച്ചക്കറികൃഷി കൊണ്ട് ലഭിക്കുന്നതെങ്കിലും ഇടനിലക്കാരും വ്യാപാരികളും കൊള്ളലാഭമുണ്ടാക്കുകയാണ്.
അതേസമയം, അതിര്‍ത്തികടന്നുവരുന്ന പച്ചക്കറികളില്‍ വിഷമുണ്ടോയെന്ന് പരിശോധിച്ചുറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിനുള്ള സംവിധാനങ്ങളൊന്നും നിലവില്‍ ഒരു ചെക്കുപോസ്റ്റിലുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago